ബാലുവിന്റെ നാടൻ പാട്ട്; താരവേദിയുടെ മനസ്സ് നിറച്ച പ്രകടനവുമായി ബിജു സോപാനം

July 23, 2022

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മിനിസ്‌ക്രീനിൽ ഉപ്പും മുളകും നേടിയ വിജയം ടെലിവിഷൻ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. ബാലുവും നീലുവും അവരുടെ കുടുംബവും പ്രേക്ഷകരുടെ മനസ്സുകളിൽ കുടിയേറി പാർത്തിട്ട് വർഷങ്ങൾ ഏറെയായിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം പരമ്പരയുടെ രണ്ടാം സീസൺ തുടങ്ങിയിരിക്കുകയാണ്. പക്ഷെ ഇടവേളയ്ക്ക് ശേഷവും ഉപ്പും മുളകിന്റെ ജനപ്രീതിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് രണ്ടാം വരവിലെ ആദ്യത്തെ എപ്പിസോഡിന് കിട്ടിയ സ്വീകാര്യത തെളിയിച്ചത്. ടെലിവിഷനിൽ വമ്പൻ റേറ്റിംഗ് നേടിയതിനൊപ്പം യൂട്യുബിലും എപ്പിസോഡ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു.

ഇപ്പോൾ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിജു സോപാനവും നിശ സാരംഗും മറ്റ് അഭിനേതാക്കളും സ്റ്റാർ കോമഡി മാജിക്കിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് വൈറലാവുന്നത്. താരവേദിയിൽ ഒരു നാടൻ പാട്ട് പാടിയാണ് ബിജു സോപാനം പ്രേക്ഷകരുടെ മനസ്സ് കവർന്നത്. താരങ്ങൾ വേദിയിലെത്തിയ എപ്പിസോഡിലെ തമാശകളൊക്കെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.

Read More: “ഗോഡ്‌ഫാദർമാർ ഇല്ലാതെ മെറിറ്റിൽ സിനിമയിലെത്തിയ താരം..”; നിവിൻ പോളിയെ കുറിച്ചുള്ള പ്രേക്ഷകന്റെ വൈറൽ കുറിപ്പ്, പങ്കുവെച്ച് അരുൺ ഗോപി

മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. 2015 ഡിസംബർ 14-ന് ആരംഭിച്ച ഷോ, ഒരു ഇടത്തരം കുടുംബത്തിന്റെ ദൈനംദിന ജീവിതത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഉപ്പും മുളകും താൽക്കാലികമായി നിർത്തിവെച്ചത്. അതുകൊണ്ടുതന്നെ ആരാധകരും പരമ്പരയുടെ രണ്ടാം വരവിനായി ഏറെ കാത്തിരിപ്പിലായിരുന്നു.

Story Highlights: Biju sopanam beautiful singing