പ്ലാസ്റ്റിക് വേസ്റ്റ് നൽകിയാൽ പകരം ഫ്രീയായി ഭക്ഷണം; കൗതുകമായി ഒരു കഫേ

July 3, 2022

പ്രകൃതിയ്ക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പ്ലാസ്റ്റിക് വേസ്റ്റുകളുമൊക്കെ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന പ്ലാസ്റ്റിക് വേസ്റ്റുകൾക്ക് ഒരു പരിഹാരം കണ്ടെത്തുന്നതിനായി നിരവധി പരീക്ഷണങ്ങളും ആളുകൾ പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ പ്ലാസ്റ്റിക് വേസ്റ്റുകൾ വലിച്ചെറിയുക, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്ക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളുമായി എത്തുകയാണ് ഒരു കഫേ.

ഗുജറാത്തിലെ ഒരു കഫേയാണ് ഈ രീതിയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഈ കഫേയിൽ എത്തുന്നവർ പ്ലാസ്റ്റിക് വേസ്റ്റ് നൽകിയാൽ പകരം ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാം എന്നതാണ് ഈ കഫേയുടെ പ്രത്യേകത. ഒരു കൂട്ടം സ്ത്രീകളാണ് ഈ വ്യത്യസ്ത ആശയവുമായി എത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഗുജറാത്ത് ജുനഗദിയിലെ കളക്ടർ ഈ കഫേയെക്കുറിച്ചുള്ള കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വ്യത്യസ്ത ആശയവുമായി പ്രവർത്തിക്കുന്ന കഫേയെക്കുറിച്ച് കൂടുതൽ ആളുകളും അറിഞ്ഞത്. തികച്ചും വ്യത്യസ്തമായ ആ ആശയം മുഴുവൻ ആളുകൾക്കും പ്രചോദനമാണെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നുമാണ് കളക്ടർ ട്വീറ്റ് ചെയ്തത്.

Read also: അംഗവൈകല്യമുള്ള മകനെ നോക്കണം; ഒരേ സ്ഥാപനത്തിൽ 65 വർഷം ജോലി ചെയ്ത് ഒരമ്മ, തേടിയെത്തിയത് ഗിന്നസ് വേൾഡ് റെക്കോർഡ്‌

അതേസമയം പ്ലാസ്റ്റിക് വേസ്റ്റ് നൽകുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകിയാലും ഭക്ഷണത്തിന് നിലവാരക്കുറവില്ലെന്നും ഇവിടെ നിന്ന് ലഭിക്കുന്നത് ഗുണനിലവാരമുള്ള ഭക്ഷണമാണെന്നും പറഞ്ഞുകൊണ്ടും നിരവധിപ്പേർ എത്തുന്നുണ്ട്. ഗുജറാത്ത് സ്‌പെഷ്യൽ വിഭവങ്ങൾക്കൊപ്പം എല്ലാത്തരം വിഭവങ്ങളും ഇവിടെ ലഭിക്കാറുണ്ടെന്നും കഫേ സന്ദർശിച്ചവർ പറയുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടിക്കഴിഞ്ഞു ഈ കഫേ.

Read also: മക്കയിലേക്ക് കാൽനടയായി പോകണം; ഉന്തുവണ്ടിയുമായി 11 മാസം നീണ്ട യാത്ര, ഒടുവിൽ ആഗ്രഹം സഫലമാക്കി ആദം മുഹമ്മദ്…

Story highlights: cafe gives free food for plastic waste