“ഊഞ്ഞാലാ ഊഞ്ഞാലാ..”; അത്ഭുതപ്പെടുത്തുന്ന ആലാപനവുമായി ദേവനക്കുട്ടി, കൈയടിച്ച് പാട്ടുവേദി

July 9, 2022

അതിമനോഹരമായ ആലാപനം കാഴ്‌ചവെയ്‌ക്കുന്നവരാണ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ. പാട്ടിനൊപ്പം തന്നെ കുഞ്ഞു ഗായകരുടെ കുസൃതി നിറഞ്ഞ സംസാരവും പലപ്പോഴും പാട്ട് വേദിയുടെ മനം കവരാറുണ്ട്. അത്തരത്തിൽ വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിയ പാട്ടുകാരിയാണ് ദേവന സി കെ. ഇപ്പോൾ ദേവനക്കുട്ടിയുടെ അതിമനോഹരമായ ഒരു പ്രകടനമാണ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നത്.

പി ഭാസ്‌ക്കരൻ മാഷ് സംവിധാനം ചെയ്‌ത മലയാള ചിത്രമാണ് ‘വീണ്ടും പ്രഭാതം.’ 1973 ൽ റിലീസ് ചെയ്‌ത ഈ ചിത്രത്തിലെ ഒരു ഗാനമാണ് “ഊഞ്ഞാലാ ഊഞ്ഞാലാ..” എന്ന് തുടങ്ങുന്ന പ്രശസ്‌തമായ ഗാനം. ഭാസ്‌ക്കരൻ മാഷ് തന്നെ വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്‌ത സംഗീതജ്ഞൻ ദക്ഷിണാമൂർത്തിയാണ്. ചിത്രത്തിൽ അമ്പിളി ആലപിച്ച ഈ ഗാനവുമായി എത്തി വേദിയെ അത്ഭുതപ്പെടുത്തിയ ഒരു പ്രകടനമാണ് ദേവനക്കുട്ടി കാഴ്ച്ചവെച്ചത്.

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് പാട്ടുവേദിയിൽ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്.പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്.

Read More: ഇത് സംഗീത സംവിധായകൻ എം ജയചന്ദ്രനല്ല, മെന്റലിസ്റ്റ് എം ജെ; വേദിയിൽ ചിരി പൊട്ടിയ നിമിഷങ്ങൾ

എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ. പ്രശസ്‌തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

Story Highlights: Devana with a heartfelt performance