ഓരോ വരികളിലും മാന്ത്രികത നിറച്ച് ദേവനന്ദ പാടി; ‘നക്ഷത്ര കിന്നരന്മാർ വിരുന്നുവന്നു…’, എഴുന്നേറ്റുനിന്നഭിനന്ദിച്ച് വിധികർത്താക്കൾ

July 5, 2022

ചില പാട്ടുകൾ പിറവികൊണ്ട് വർഷങ്ങൾ ഏറെ കഴിഞ്ഞാലും ഓരോ തവണ കേൾക്കുമ്പോഴും സംഗീതപ്രേമികളുടെ ഹൃദയത്തിൽ ആഴത്തിൽ ഇടംനേടാറുണ്ട്. അത്തരത്തിൽ ഓരോ തവണ കേൾക്കുമ്പോഴും പാട്ടിന്റെ മാന്ത്രികത ഹൃദയത്തിൽ നിറയ്ക്കുന്ന ഗാനമാണ് ‘പുഷ്പാജലി’ എന്ന ചിത്രത്തിലെ ‘നക്ഷത്ര കിന്നരന്മാർ വിരുന്നുവന്നു.. നവരത്ന ചിത്രവേദി ഒരുങ്ങി നിന്നൂ’ എന്ന ഗാനം. പി സുശീലാമ്മയുടെ ശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വദിച്ച ഗാനവുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ എത്തുകയാണ് ദേവനന്ദ എന്ന മിടുക്കിഗായിക. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം ജെ അർജ്ജുനൻ മാസ്റ്റർ സംഗീതം നൽകിയ ഈ ഗാനം പാടിയ ഈ മോൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിക്കുകയാണ് പാട്ട് വേദിയിലെ വിധികർത്താക്കൾ.

വളരെയധികം ഫീലോടുകൂടി ഈ പാട്ട് പാടിയ ദേവനന്ദയെ നിറഞ്ഞഭിനന്ദിക്കുകയാണ് പാട്ട് വേദിയിലെ വിധികർത്താക്കൾ. പാട്ടിലെ ഏറെ ബുദ്ധിമുട്ടേറിയ ഭാഗവും വളരെ അനായാസം പാടിയ ദേവനന്ദയ്ക്ക് നൂറിൽ തൊണ്ണൂറ്റി ഒൻപത് മാർക്കും നൽകി പാട്ട് വേദിയിലെ വിധികർത്താക്കൾ. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. അത്തരത്തിൽ ഒരു മുഹൂർത്തമാണ് ദേവനന്ദ പ്രിയപ്പെട്ട ആരാധകർക്കായി ഇത്തവണ ഒരുക്കിയത്.

Read also: ഈ പാട്ടുകൂട്ടിൽ ഇനി നിങ്ങളുടെ കുട്ടികൾക്കും അവസരം; ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ- 3 ഓഡിഷൻ ആരംഭിക്കുന്നു

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. അത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത ടോപ് സിംഗർ രണ്ടാം സീസണിലെ മികച്ച ഗായകരിൽ ഒരാൾ കൂടിയാണ് കോഴിക്കോടുകാരി ദേവനന്ദ.

Story highlights:  Devananda Top Performance Nakshathra Kinnaranmaar