വ്യായാമത്തിന് മുൻപ് ഒഴിവാക്കേണ്ട ആഹാരങ്ങൾ..

July 21, 2022

ശരീരത്തെ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും വെയ്ക്കാൻ ഏറ്റവും ആവശ്യമുള്ളതാണ് വ്യയാമം. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളും വിലപ്പെട്ടതാണ്. എന്നാല്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍ സ്വന്തം ശരീരത്തിനുതന്നെ ദോഷകരമായി ബാധിക്കാറുണ്ട് പലപ്പോഴും. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ എപ്പോഴും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

നിത്യേനയുള്ള വ്യായാമം, ജീവിത ശൈലി രോഗങ്ങളിൽ നിന്നും അകറ്റിനിർത്തും. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണവും നിയന്ത്രിക്കേണ്ടതുണ്ട്. അക്കാര്യത്തിൽ ശ്രദ്ധ പുലർത്താറുണ്ടെങ്കിലും വ്യായാമം ചെയ്യും മുൻപ് എന്താണ് കഴിക്കേണ്ടതെന്നും ഒഴിവാക്കേണ്ടതെന്നും പലർക്കും അറിയില്ല. ഒരിക്കലൂം വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് നല്ലതല്ല. ജിമ്മിലായാലും വീട്ടിലായാലും ഭക്ഷണം കഴിക്കണം. പാലുൽപ്പന്നങ്ങളും പാലും ഒഴിവാക്കണം. ഇത് ദഹിക്കാൻ ബുദ്ധിമുട്ടാണ്.

Read Also: വടക്കൻ ജില്ലകളിൽ അതിശക്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഉയർന്ന തോതിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വ്യായാമത്തിനു മുൻപ് ഒഴിവാക്കാം. കാരണം ഇത്തരം ഭക്ഷണങ്ങൾ വയർ നിറഞ്ഞിരിക്കുന്ന തോന്നലുളവാക്കും. അതുകൊണ്ട് കൊഴുപ്പ് പോകാൻ പ്രയാസമാകും.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, മസാലകൾ എല്ലാം ഒഴിവാക്കണം. ഇതെല്ലം വ്യായാമം ചെയ്യുന്നതിൽ നിന്നും നിങ്ങളെ തടസപ്പെടുത്തുകയും വിചാരിച്ച ഫലം ലഭിക്കാതിരിക്കുകയും ചെയ്യും.

Story highlights-food tips for workout session

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!