‘എന്തായാലും അന്റെ പ്രേക്ഷകർക്ക് വേണ്ടി നാൻ കാത്തുനിക്കുവാണ്..’- ചിരിപടർത്തി ഒരു കുട്ടി വ്ലോഗർ

July 10, 2022

ലോക്ക് ഡൗൺ കാലത്ത് പലർക്കും വരുമാനമാർഗമായതും സമയം ചെലവഴിക്കാനുള്ള മാർഗമായതും യുട്യൂബ് ആണ്. കൂണുകൾ മുളയ്ക്കും പോലെയാണ് ഒട്ടേറെ യുട്യൂബ് ചാനലുകൾക്ക് തുടക്കമായത്. സ്‌കൂളുകൾ ഒന്നര വർഷത്തോളം അടഞ്ഞു തന്നെ കിടന്നപ്പോൾ കുട്ടികളും യൂട്യൂബ് വിഡിയോയുമായി സജീവമായി. ‘ഹായ്, ഗയ്‌സ്..’ എന്ന് പറഞ്ഞുകൊണ്ട് ഒട്ടേറെ കുട്ടി വ്ലോഗ്ഗർമാർ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ, ഒരു കുട്ടി വ്ലോഗർ പൊട്ടിചിരിപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

അച്ഛൻ തനിക്ക് വേണ്ടി ഫോൺ വെച്ചിട്ടുപോയി എന്നൊക്കെ പറഞ്ഞ് വ്ലോഗ് ആരംഭിച്ച ഒരു കുഞ്ഞു മിടുക്കിയാണ് വിഡിയോയിൽ ഉള്ളത്. ഫോൺ അച്ഛൻ വെച്ചിട്ട് പോയെങ്കിലും ലോക്ക് ആണ് ഒരു പ്രശ്‍നം എന്നൊക്കെ കുട്ടി വിഡിയോയിൽ പറയുന്നു. വളരെ രസകരമാണ് സംഭാഷണം. ഇതേപോലെ തന്നെ മറ്റൊരു വ്ലോഗ്ഗറും അടുത്തിടെ വളരെയധികം ശ്രദ്ധനേടിയിരുന്നു.

ഹലോ ഗയ്‌സ്, ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് രസകരമായ ഒരു വിഡിയോയാണ്.. അടുത്ത എപ്പിസോഡിൽ നമ്മളൊരു സ്‌നാപ്പ് ചാറ്റും ഒരു നാടൻ മുട്ടയും കണ്ടു. ഇന്ന് നമ്മളിവിടെ കാണാൻ പോകുന്നത് ഒരു ക്ലൂക്ലൂസ് പൊടിയാണ്..’ എന്നുപറയുന്ന ഒരു മിടുക്കന്റെ വിഡിയോ ഒട്ടേറെ ആളുകൾ ഏറ്റെടുത്തിരുന്നു.

Read Also; കടുവയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവും; കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പർ താരങ്ങളിലൊരാൾ, പ്രതീക്ഷകൾ പങ്കുവെച്ച് ഷാജി കൈലാസ്

അതേസമയം, യുട്യൂബ് ഇപ്പോൾ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ബംഗളൂരുവിൽ ലോക്ക് ഡൗൺ ആരംഭിച്ച സമയത്ത് തന്നെ കുട്ടികളുടെ മടുപ്പ് മാറുന്നതിനായി സർക്കാർ തന്നെ യുട്യൂബ് ചാനലുകൾ ആരംഭിക്കാൻ മുൻകൈ എടുത്തിരുന്നു. വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ വീടിനകത്ത്‌ കഴിഞ്ഞുകൂടി യുട്യൂബിൽ സജീവമാകുകയായിരുന്നു കേരളത്തിലെ കുട്ടികളും.

Story highlights- funny child vlogger video