കാൻസറിനെ പ്രതിരോധിക്കാൻ വെള്ളക്കടല..?; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

July 3, 2022

നിത്യജീവിതത്തിൽ ലഭ്യമാകുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് കടല. കടല പല വിധത്തിലുണ്ട്. ഇതിൽ ആരോഗ്യത്തിന് ഏറ്റവും ഗുണം നൽകുന്ന ഒന്നാണ് വെള്ളക്കടല.

നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് കടല. കടല പല വിധത്തിലുണ്ട്. ഇതിൽ ആരോഗ്യത്തിന് ഏറ്റവും ഗുണം നൽകുന്ന ഒന്നാണ് വെള്ളക്കടല. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഈ വിഷവസ്തുക്കളെ ശരീരത്ത് ബാധിക്കാതെ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണ പദാർത്ഥമാണ് കടല.

ഫോസ്‌ഫേറ്റ്, അയണ്‍, മഗ്‌നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും, വിറ്റാമിന്‍ കെ’ യും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കുന്നുണ്ട്. ഇതും ധാരാളമായി വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.

ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി’ എന്നിവ കൊളസ്‌ട്രോളിനെ ക്രമീകരിക്കാൻ സഹായിക്കുന്നു. സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് കടല. മുടി കൊഴിച്ചിലിനെ തടയുന്നതിനും, മുടിവളരുന്നതിനും കടല ഏറെ സഹായകരമാണ്.

Read also: വിസ്മയിപ്പിച്ച് ബാർബി ശർമ്മ; ഹൃദയംതൊട്ട് പ്യാലി ട്രെയ്‌ലർ

വെള്ളക്കടലയിലെ ഗുണങ്ങൾ

1. ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.

2. അസ്ഥികള്‍ക്ക് ബലം നല്‍കുന്നു.

3. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു.

4. തലച്ചോറിന്റെ വികസനത്തിന് സഹായിക്കുന്നു.

5. ആരോഗ്യകരമായ മുടി വളരുന്നതിന് സഹായിക്കുന്നു.

Story highlights: health benefits of peanuts