“ദർശനാ..”; ഈണത്തിൽ പാടി ഹിഷാം, ഏറ്റുപാടി പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങൾ- ഫ്‌ളവേഴ്‌സ് വേദിയിൽ പിറന്നത് അവിസ്‌മരണീയ നിമിഷം

July 11, 2022

അടുത്തിടെ മലയാളികൾ ഏറ്റവും കൂടുതൽ ആവർത്തിച്ചു പാടിയ ഗാനമാണ് ഹൃദയത്തിലെ “ദർശനാ..” എന്ന ഗാനം. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച് പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൃദയത്തിലെ ഗാനങ്ങളൊക്കെ ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഹിറ്റായിരുന്നു. അതിൽ ഏറ്റവും വലിയ ഹിറ്റായി മാറിയത് “ദർശനാ..” എന്ന ഗാനമായിരുന്നു.

ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവിയുടെ മെഗാ ഇവന്ററായ വിജയികളുടെ സംസ്ഥാന സമ്മേളന വേദിയിൽ ഈ ഗാനം ആലപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച ഹിഷാം അബ്ദുൾ വഹാബ്. മനോഹരമായ ഈ ഗാനം അതിമനോഹരമായി തന്നെ ഹിഷാം പാടിയപ്പോൾ വേദിയിൽ പിറന്നത് അവിസ്‌മരണീയമായ ഒരു നിമിഷമായിരുന്നു. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളുടെ സാന്നിധ്യത്തിലാണ് ഹിഷാം ഗാനം ആലപിച്ചത്. സനുഷ അടക്കമുള്ള താരങ്ങൾ ഗാനം ആസ്വദിക്കുന്നതിന്റെയും ഹിഷാമിന്റെ കൂടെ പാടുന്നതിന്റെയും ദൃശ്യങ്ങൾ ഹൃദ്യമായി മാറുകയായിരുന്നു.

അതേ സമയം പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രമാണ് ‘ഹൃദയം.’ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഹൃദയത്തിന് ലഭിച്ചത്. പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറഞ്ഞിരുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ഹൃദയത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു.

Read More: ‘ക്യാ ബാത്ത് ഹേ..’; ഇനി പുതിയ ഭാവങ്ങൾ ഇടണമെന്ന് എം ജി ശ്രീകുമാർ, പ്രായം അനുസരിച്ച് കാര്യങ്ങൾ ചെയ്‌താൽ കൊള്ളാമെന്ന് അനുരാധ ശ്രീറാം, പാട്ടുവേദിയിലെ ചിരി നിമിഷങ്ങൾ

ജനുവരി 21 നാണ് ഹൃദയം തിയേറ്ററില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

Story Highlights: Hisham sings darshana song