ആക്ഷൻ പാക്കിൽ വിസ്മയിപ്പിക്കാൻ ‘കൊട്ട മധു’- ‘കാപ്പ’ അണിയറക്കാഴ്ചകൾ

July 26, 2022

പൃഥ്വിരാജ് സുകുമാരനായകനാകുന്ന പുതിയ ചിത്രമാണ് കാപ്പ. വേണു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ആസിഫ് അലി, അന്ന ബെൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥയാണ് കാപ്പ പങ്കുവയ്ക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ അണിയറക്കാഴ്ചകൾ ശ്രദ്ധനേടുകയാണ്. നായകനായ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് കാപ്പയുടെ ബിഹൈൻഡ് ദി സീൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തേണ്ടിയിരുന്നത്. എന്നാൽ മറ്റു സിനിമകളുടെ തിരക്കുകൾ കാരണം മഞ്ജു വാര്യർ ചിത്രത്തിൽ നിന്നും പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് കാപ്പ. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

Read Also: ലോക്കൽ ട്രെയിനിൽ യാത്രക്കിടെ അച്ഛന് ഭക്ഷണം വാരിനൽകുന്ന കുഞ്ഞുമകൾ; ഊഷ്‌മളമായ കാഴ്ച

സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദയ മുന്നറിയിപ്പ് കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ വേണു. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ രാച്ചിയമ്മയാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Story highlights- KAAPA