‘വളരെ നല്ല സുഹൃത്തിനെ, അതിശയകരമായ ഒരു മനുഷ്യനെ, ഏറ്റവും തമാശക്കാരനെ നഷ്ടമായി’- ദുഃഖം പങ്കുവെച്ച് ഖുശ്ബു സുന്ദർ
ഇന്ന് പുലർച്ചെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആകസ്മിക വേർപാടിൽ ദുഃഖത്തിലാണ് സിനിമാലോകം. നിരവധി ഭാഷകളിലായി അഭിനയത്തിലും സംവിധാനത്തിലും പ്രതിഭ തെളിയിച്ച പ്രതാപ് പോത്തന് തമിഴകത്ത് ഒട്ടേറെ അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, നടി ഖുശ്ബു ഉൾപ്പെടെയുള്ള സിനിമാലോകം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.
പ്രതാപ് പോത്തൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘വെട്രിവിഴ’, ‘മൈ ഡിയർ മാർത്താണ്ഡൻ’ എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു ഖുശ്ബു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ വികാരഭരിതമായ ഒരു പോസ്റ്റ് ഖുശ്ബു തന്റെ പേജിൽ പങ്കുവെച്ചു.
‘പ്രതാപ് പോത്തന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഖുശ്ഭു പോസ്റ്റ് ചെയ്തു, “എന്റെ ഹോം പ്രൊഡക്റ്റ് കോഫീ വിത്ത് കാതൽ ടീമിൽ ഇദ്ദേഹം ഉണ്ടായിരുന്നത് അതിശയകരമായിരുന്നു, ഞങ്ങൾ ഊട്ടിയിൽ ഷൂട്ട് ചെയ്യുമ്പോഴാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. അതേ പുഞ്ചിരി, ജീവിതത്തോടുള്ള അഭിനിവേശം, ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കുന്നു, ചിരിച്ചു, പരാതി പറഞ്ഞു, സന്തോഷം എല്ലാം ഒരേ സമയം ആസ്വദിച്ചു. പ്രതാപ് പോത്തൻ മാറിയിട്ടില്ല. രത്നങ്ങൾക്ക് മാറ്റമില്ല..
വളരെ നിരാശാജനകമാണ്. ഹൃദയഭേദകമാണ്. വളരെ നല്ല സുഹൃത്തിനെ, അതിശയകരമായ ഒരു മനുഷ്യനെ, ഒരു മികച്ച സാങ്കേതിക വിദഗ്ധനെ, നടനെ, ഏറ്റവും തമാശക്കാരനെ നഷ്ടമായി.. അദ്ദേഹത്തോടൊപ്പം കുറച്ച് സിനിമകളിൽ പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഒടുവിൽ നിങ്ങൾ സമാധാനത്തിലാണെന്ന് പ്രതീക്ഷിക്കുന്നു പി.പി. . നിങ്ങളെ ഭയങ്കരമായി മിസ് ചെയ്യും.- ഖുശ്ബുവിന്റെ വാക്കുകൾ.
Read Also: പാലായിലെ പ്രസിദ്ധമായ പലഹാരമാണ് ‘പൂച്ച പുഴുങ്ങിയത്’- റെസിപ്പി പങ്കുവെച്ച് മിയ
പ്രശസ്ത നടനും ചലച്ചിത്ര നിർമ്മാതാവുമായ പ്രതാപ് പോത്തൻ വെള്ളിയായാണ് അന്തരിച്ചത്. അദ്ദേഹത്തിന് 70 വയസ്സായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പ്രതാപ് പോത്തനെ ചെന്നൈയിലെ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രതാപ് പോത്തൻ തെന്നിന്ത്യയിലെ സിനിമാപ്രേമികളുടെ പ്രിയങ്കരനാണ്. പ്രതാപ് പോത്തന്റെ വിയോഗം മലയാള സിനിമാമേഖലയിലും ഞെട്ടലാണ് സമ്മാനിച്ചത്. അന്തരിച്ച നടന് ആദരാഞ്ജലികൾ അർപ്പിച്ച് അഭിനേതാക്കൾ രംഗത്തെത്തി.
Story highlights- khushbu sundar about prathap pothen