‘എനിക്ക് കുറച്ച് പ്രായമായി, നിങ്ങൾക്ക് നരകൾ വന്നതൊഴിച്ചാൽ വേറെ മാറ്റങ്ങളൊന്നുമില്ല’; കുറിപ്പുമായി ഖുശ്ബു

February 22, 2024

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരമാണ് ഖുശ്‌ബു. മലയാളത്തിൽ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ഖുശ്‌ബു വേഷമിട്ടിട്ടുണ്ട്. മാത്രമല്ല, സിനിമ സൗഹൃദങ്ങൾ ഖുശ്‌ബു കാത്തുസൂക്ഷിക്കുന്നുണ്ട്. ​​ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ നടനും സംവിധായകനുമായ സുന്ദറിനെയാണ് ഖുശ്ബു വിവാഹം കഴിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ നടി സുന്ദറിനൊപ്പമുള്ള സുന്ദരമായ പ്രണയനിമിഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. വർഷങ്ങൾക്ക് മുൻപ് സുന്ദർ സി തന്നോട് പ്രണയം പറഞ്ഞ ദിവസത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഖുശ്ബു. ( Khushbu Sunder about her husband Sunder )

1995 ഫെബ്രുവരി 22 മുതൽ ഇപ്പോൾ, 2024 ഫെബ്രുവരി 22 വരെ, ഒന്നും മാറിയിട്ടില്ല.. എന്ന തലക്കെട്ടോടെ പങ്കുവച്ച കുറിപ്പിനൊപ്പം രണ്ട് കാലഘട്ടത്തെയും ചിത്രങ്ങളും ഖുശ്ബു പങ്കുവച്ചിട്ടുണ്ട്. ‘എനിക്ക് കുറച്ച് പ്രായമായി, നിങ്ങൾക്ക് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കുറച്ച് നരകളും വന്നതൊഴിച്ചാൽ വേറെ മാറ്റങ്ങളൊന്നും ഇല്ല. പരസ്പരം സ്നഹത്തോടെയും ബഹുമാനത്തോടെയും എല്ലാ കുറവുകളെയും അം​ഗീകരിച്ച് മുന്നോട്ടുപോകുന്നതെല്ലാം അതേപടി തുടരുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തിയുടെ സ്തംഭം പോലെ രണ്ടുപേരും ഒപ്പം നിൽക്കുന്നത്. പരസ്പരം കൈകൾ ചേർത്തുപിടിച്ച് നമ്മൾ എന്താണോ ആകാൻ ആഗ്രഹിച്ചത് ആ വഴിയിലൂടെ ഒരുമിച്ച് നടന്ന്, കുടുംബം കെട്ടിപ്പൊക്കിയത്, നമ്മുടെ കുടുംബം.. എല്ലാം അതേപടി തുടരുകയാണ്.

Read Also : 21ൽ നിന്നും 51ലേക്ക്; 30 വർഷത്തിന്റെ ഇടവേളയിൽ പകർത്തിയ ചിത്രങ്ങളുമായി ഖുശ്‌ബു

നിങ്ങൾ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയിട്ട് 29 വർഷങ്ങൾ പൂർത്തിയാകുന്നു. ഒരു ഫോട്ടോയും, ക്യാമറയും, സോഷ്യൽ മീഡിയയും ഇല്ലാത്ത കാലത്ത് ഞാൻ അത് സ്വീകരിച്ചു. അല്ലെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ, കണ്ണിമ വെട്ടാതെ അടുത്ത നിമിഷം തന്നെ ഞാൻ ആ തീരുമാനമെടുത്തു. ചില സമയങ്ങളിൽ മികച്ച തീരുമാനങ്ങൾ ധൈര്യത്തോടെ എടുക്കും എന്ന് പറയുന്നത് പോലെ, എന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഇന്ന് നിങ്ങൾ പിന്നീട് തെളിയിച്ചു.

‘എന്റെ നല്ല പാതിയെ ഞാൻ പൂർണ ഹൃദയത്തോടെ സ്നേഹിക്കുന്നു. നിങ്ങളുടെ വിവാഹാഭ്യർത്ഥന സ്വീകരിച്ചത് എന്റെ ജീവിതത്തിലെ മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു. 29 വർഷങ്ങൾക്ക് മുൻപ് നിങ്ങളെ എങ്ങനെയാണോ സ്നേഹിച്ചത്, അതുപോലെ തന്നെ ഇന്നും സ്നേഹിക്കുകയാണ്.’ – ഖുശ്ബു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Story highlights : Khushbu Sunder about her husband Sunder