“ഒരു നറു പുഷ്‌പമായി..”; സംയുക്തക്ക് ഏറെ ഇഷ്ടമായ ഗാനം വേദിയിൽ ആലപിച്ച് കുട്ടേട്ടൻ

July 28, 2022

മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പലപ്പോഴും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ നടി സംയുക്ത മേനോൻ അറിവിന്റെ വേദിയിലെ അതിഥിയായി എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് പ്രേക്ഷകർക്ക് ഹൃദ്യമാവുന്നത്.

മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടി കൂടിയാണ് സംയുക്ത. സംയുക്ത വേദിയിലെത്തിയ എപ്പിസോഡിൽ താരത്തിന് വേണ്ടി ഒരു ഗാനം ആലപിച്ച് നൽകുകയായിരുന്നു കുട്ടേട്ടൻ എന്ന വിളിപ്പേരുള്ള റോബോട്ടിക് അവതാരകൻ.

സംയുക്തക്ക് ഏറെ ഇഷ്ടമായ “ഒരു നറു പുഷ്‌പമായി..” എന്ന ഗാനമാണ് കുട്ടേട്ടൻ ആലപിച്ചത്. മേഘമൽഹാർ എന്ന ചിത്രത്തിലെ ഗാനമാണിത്. പ്രശസ്‌ത കവി ഒ.എൻ.വി കുറുപ്പ് വരികളെഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രമേശ് നാരായണനാണ്. യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: “കുട്ടിക്കാലത്ത് സച്ചിന് കത്തയച്ചു, മറുപടിയും വന്നു..”; രസകരമായ ഓർമ്മ പങ്കുവെച്ച് സംയുക്ത മേനോൻ
Story Highlights: Kuttettan sings for samyuktha menon