“സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ..”; ഹൃദ്യമായി പാടി മേഘ്‌നക്കുട്ടി, കൈയടിച്ച് പാട്ടുവേദി

July 7, 2022

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്‌തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം കണ്ട് വികാരാധീനരാവുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

അസാധ്യമായ ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ വേദിയിൽ കാഴ്‌ചവെയ്‌ക്കാറുള്ളത്. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

ഇപ്പോൾ വിധികർത്താക്കളുടെ മനസ്സ് നിറച്ച അത്തരമൊരു പ്രകടനമാണ് വീണ്ടും ശ്രദ്ധേയമാവുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നക്കുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്. ഇപ്പോൾ പാട്ട് വേദിയിലെ മിടുക്കി പാട്ടുകാരിയായ മേഘ്‌നക്കുട്ടിയുടെ പ്രകടനമാണ് വിധികർത്താക്കൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചത്.

1992 ൽ റിലീസ് ചെയ്‌ത ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലെ “സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ..” എന്ന് തുടങ്ങുന്ന ഗാനമാണ് മേഘ്‌നക്കുട്ടി വേദിയിൽ ആലപിച്ചത്. ഇളയരാജ സംഗീതം നൽകിയ ഗാനത്തിന് ബിച്ചു തിരുമലയാണ് വരികളെഴുതിയിരിക്കുന്നത്. യേശുദാസ് ആലപിച്ച് അനശ്വരമാക്കിയ ഈ ഗാനം വേദിയിൽ ആലപിച്ച് പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് നിറയ്ക്കുകയായിരുന്നു കൊച്ചു ഗായിക.

Read More: “എന്റെ ജീവിതം മാറ്റിമറിച്ച കഥാപാത്രം..”; മോഹൻലാൽ ചിത്രം സ്‌പിരിറ്റിലെ മണിയൻ എന്ന കഥാപാത്രം തന്നെ തേടിയെത്തിയതിനെ പറ്റി നന്ദു

Story Highlights: Meghna with an amazing performance