‘കേരളത്തിലുള്ളവരൊക്കെ ബെഡിലാ കിടക്കാറ്, മദ്രാസിലായോണ്ടാ തൂങ്ങി കിടക്കുന്നേ..’- പൊട്ടിച്ചിരിപ്പിച്ച് മിയക്കുട്ടി

July 23, 2022

മലയാളികളുടെ ഇഷ്ടംകവർന്ന ജനപ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സർഗ്ഗ ഗായകരായ കുരുന്നുകളുടെ സംഗമവേദിയായ ടോപ് സിംഗറിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥിയാണ് മിയ മെഹക്.പാട്ടിനൊപ്പമുള്ള രസകരമായ സംസാരമാണ് മിയക്കുട്ടിയെ കൂടുതൽ പ്രിയങ്കരിയാക്കിയത്. ഇപ്പോഴിതാ, ബിന്നി കൃഷ്ണകുമാറുമായുള്ള സംഭാഷണത്തിനിടെ ചിരിപടർത്തുകയാണ് ഈ മിടുക്കി.

മിയയുടെ ഭക്ഷണ രീതികളും ഉറക്കത്തെക്കുറിച്ചുമൊക്കെ ചോദിക്കുകയാണ് ബിന്നി കൃഷ്ണകുമാർ. തമിഴിലാണ് ഉറങ്ങുന്നത് എപ്പോഴാണെന്ന് ചോദിച്ചത്. ‘അപ്പോൾ നൈറ്റ് എപ്പോ തൂങ്കുവൾ നീങ്കോ..’ എന്നാണ് ബിന്നി ചോദിച്ചത്. ഇത് മനസിലാകാത്ത മിയയ്ക്ക് ഉറങ്ങുന്നകാര്യമാണ് ചോദിച്ചതെന്ന് മറ്റുള്ളവർ പറഞ്ഞുകൊടുത്തപ്പോഴുള്ള മറുപടിയാണ് രസകരം.

‘കേരളത്തിലുള്ളവരൊക്കെ ബെഡിലാ കിടക്കാറ്, മദ്രാസിലായോണ്ടാ തൂങ്ങി കിടക്കുന്നേ..’എന്നൊക്കെയാണ് മിയയും മീനാക്ഷിയും ചേർന്ന് പറയുന്നത്. വളരെ രസകരമാണ് മിയയുടെ ഈ സംസാരം കേൾക്കാൻ. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്.

Read Also: നഞ്ചിയമ്മയെ നെഞ്ചിലേറ്റി രാജ്യം; ദേശീയ പുരസ്ക്കാരം പ്രിയപ്പെട്ട സച്ചി സാറിന് സമർപ്പിച്ച് മലയാളികളുടെ അഭിമാന താരകം

ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക് പാട്ടുവേദിയുടെ കുറുമ്പിയാണ്.മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Story highlights- miah mehak’s funny interaction with binni krishnakumar

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!