“സ്വന്തം തലയിൽ മീൻകറി ഒഴിക്കാൻ ധൈര്യം തന്നത് പൃഥ്വിരാജ് തന്നെ..’; പൊട്ടിച്ചിരി പടർത്തിയ അനുഭവം പങ്കുവെച്ച് മിയ

July 26, 2022

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്.

അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ പ്രശസ്‌ത നടി മിയ ജോർജ് അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്.

കുറച്ചു ചിത്രങ്ങൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് മിയ. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി തന്റെ അഭിനയ ജീവിതം തുടങ്ങിയ മിയ പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ചേട്ടായീസ്, അനാർക്കലി, വിശുദ്ധൻ, പാവാട, മെമ്മറീസ്, ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് മിയ പ്രേക്ഷകരുടെ ഇഷ്ട താരമായത്.

നടൻ പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളൊക്കെ മിയയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തിട്ടുണ്ട്. നടനോടൊപ്പം മിയ അഭിനയിച്ച ചിത്രങ്ങളൊക്കെ വലിയ ഹിറ്റുകളായിരുന്നു. ഇപ്പോൾ പാവാട എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് പൃഥ്വിരാജിന്റെ തലയിൽ മീൻകറി ഒഴിച്ച രസകരമായ സംഭവം അറിവിന്റെ വേദിയിൽ പങ്കുവെച്ചിരിക്കുകയാണ് മിയ.

പാവാടയിൽ ഒരു സീനിൽ പൃഥ്വിരാജിന്റെ തലയിൽ മീൻകറി ഒഴിക്കേണ്ടതുണ്ടായിരുന്നു. പൃഥ്വിരാജ് തന്നെയാണ് ഇതിന് ധൈര്യം തന്നതെന്ന് ഓർത്തെടുക്കുകയാണ് മിയ. ഒറിജിനൽ മീൻകറി തന്നെയാണ് നടന്റെ തലയിൽ ഒഴിച്ചതെന്നും മിയ കൂട്ടിച്ചേർത്തു. ഇതോടെ അറിവിന്റെ വേദിയിൽ ചിരി പടരുകയായിരുന്നു.

Read More: “ഞാൻ പഠിപ്പിച്ച സ്റ്റെപ്പൊന്നും പിള്ളേര് തെറ്റിച്ചിട്ടില്ല..’; താരവേദിയിലൊരു തകർപ്പൻ പ്രകടനവുമായി ഉപ്പും മുളകും ഫാമിലി

Story Highlights: Miya shares funny incident with prithviraj