പ്രകൃതി ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ- ദേശീയ പതാകയോട് സാമ്യമുള്ള ചിത്രം പങ്കുവെച്ച് ഇന്ത്യൻ ഗവൺമെന്റ്

July 12, 2022

ഓരോ രാജ്യത്തേയും പൗരന്മാർക്ക് അവരുടെ ദേശീയ പതാക നൽകുന്ന അഭിമാനം വലുതാണ്. ഇന്ത്യക്കാർക്കും അങ്ങനെതന്നെയാണ്. ഇപ്പോഴിതാ, ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണ്ണത്തിൽ കുളിച്ചിരിക്കുന്ന ഒരു കടൽത്തീരത്തിന്റെ മാസ്മരിക ചിത്രം ഇന്ത്യൻ സർക്കാർ പങ്കുവെച്ചിരിക്കുകയാണ്.

‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആണ് ചിത്രം പോസ്റ്റ് ചെയ്തത്. സൂര്യൻ ചക്രവാളത്തോട് വളരെ അടുത്തുനിൽക്കുന്നതും ആകാശം കുങ്കുമ നിറത്തിലും കാണപ്പെടുന്നു. മധ്യഭാഗത്ത് കടലിന്റെ തിരയടിച്ചെത്തുമ്പോഴുള്ള നുര വെളുത്തനിറത്തിൽ കാണാം. കരയിലെ ആൽഗ മറ്റൊരു ഭാഗത്ത് കാണാം. ഇവ മൂന്നുംകൂടി ചേർന്നാണ് ത്രിവർണ്ണ പതാകയുടെ പ്രതീതി സമ്മാനിക്കുന്നത്.

‘നമ്മുടെ അഭിമാനം, പ്രകൃതിയിലെ ത്രിവർണ്ണ പതാക’ എന്ന് ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചിരിക്കുന്നു. ഇന്ത്യയുടെ ദേശീയ പതാകയിൽ ഏറ്റവും മുകളിൽ കുങ്കുമ നിറമാണ്. ഇത് രാജ്യത്തിന്റെ ശക്തിയും ധൈര്യവും സൂചിപ്പിക്കുന്നു. വെളുത്തനിറത്തിലുള്ള മധ്യ ഭാഗം ധർമ്മ ചക്രത്തോടുകൂടിയ സമാധാനത്തെയും സത്യത്തെയും സൂചിപ്പിക്കുന്നു. പച്ച നിറത്തിലുള്ള അവസാന ഭാഗം ഭൂമിയുടെ ഫലഭൂയിഷ്ഠത, വളർച്ച, ഐശ്വര്യം എന്നിവ കാണിക്കുന്നു.

Read Also; “ഏഴര പൊന്നാന പുറത്തെഴുന്നള്ളും..”; ചൈതന്യം തുളുമ്പുന്ന ഗാനവുമായി ദേവനക്കുട്ടി, മിഴിയും മനസ്സും നിറഞ്ഞ് പാട്ടുവേദി

ബിസി മൂന്നാം നൂറ്റാണ്ടിലെ മൗര്യ ചക്രവർത്തിയായ അശോകൻ നിർമ്മിച്ച സാരനാഥ് ലയൺ കാപ്പിറ്റലിലെ ധർമ്മചക്രവും പതാകയിൽ ഉണ്ട്. ചലനത്തിൽ ജീവിതവും സ്തംഭനാവസ്ഥയിൽ മരണവും ഉണ്ടെന്ന് കാണിക്കാനാണ് ചക്രം നൽകിയിരിക്കുന്നത്.

Story highlights- Nature flaunting tricolour