സ്റ്റൈലായി മലക്കം മറിഞ്ഞ് പറന്ന് പ്രാവ്- കൗതുക കാഴ്ച

July 29, 2022

മൃഗങ്ങളുടെയും പക്ഷികളുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടാറുണ്ട്. കൗതുകകരമായ ഈ കാഴ്ചയ്ക്ക് ഒട്ടേറെ ആരാധകരുമുണ്ട്. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിൽ ഒരു പ്രാവ് ബാക്ക്‌ഫ്‌ലിപ്പ് ചെയ്യുന്ന കാഴ്ച ശ്രദ്ധനേടുകയാണ്. വൈറലായ വിഡിയോ കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.

Read Also: കേരളത്തിലെ ആദ്യ സി ബി എസ് ഇ സ്കൂളായ പെരുമ്പടപ്പ് കെ.എം.എം.സ്കൂളിൽ ‘ഗ്രാൻഡ് അലുംനി മീറ്റ്’- മുഖ്യാതിഥിയായി സംവിധായകൻ ലാൽ ജോസ്

3.8 ലക്ഷത്തോളം ആളുകളിലേക്ക് എത്തിയ വിഡിയോ വളരെയധികം ചർച്ചയായി കഴിഞ്ഞു. വൈറലായ വിഡിയോയിൽ, ഒരുകൂട്ടം പ്രാവുകൾ ഒരു മുറ്റത്ത് നടക്കുന്നത് കാണാം. വിഡിയോയിൽ ശ്രദ്ധനേടുന്നത് ഒരേയൊരു പ്രാവാണ്. ഇത് ബാക്ക്-ടു-ബാക്ക് ബാക്ക്ഫ്ലിപ്പുകൾ ചെയ്യുന്നത് കാണാം. ടംബ്ലർ പ്രാവാണ് ഇതെന്നും ഇവയ്ക്ക് പറക്കുമ്പോൾ പോലും ഇങ്ങനെ മലക്കം മാറിയാണ് കഴിയും എന്നും ചിലർ കമന്റ് ചെയ്തിരിക്കുന്നു.

രസകരമായ കഴിവുകൾ ഉള്ള നിരവധി പക്ഷികളെയും മൃഗങ്ങളെയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ മുൻപും ശ്രദ്ധനേടിയിരുന്നു. അനുകരണകലയിൽ മിടുമിടുക്കാനായ ഒരു പക്ഷിയും ഇങ്ങനെ ശ്രദ്ധനേടിയിരുന്നു. ഓസ്‌ട്രേലിയയിലെ ഒരു മൃഗശാലയിലാണ് കുട്ടികളുടെ കരച്ചിൽ അതേപടി അനുകരിക്കുന്ന ലയർബേർഡ് ഉള്ളത്. കേട്ടാൽ കുഞ്ഞുങ്ങൾ കരയുന്നതാണെന്നേ തോന്നുകയുള്ളൂ. അത്രയ്ക്ക് ഒറിജിനാലിറ്റിയാണ് ഈ കരച്ചിലിനുള്ളത്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

Story highlights-  pigeon doing backflips