ഓരോ ജീവനും വിലപ്പെട്ടതാണ്; ഫ്‌ളക്‌സ് ബോർഡിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാനെത്തിയ ഫയർ ഫോഴ്‌സ്- വീഡിയോ

May 23, 2020

എല്ലാ ജീവജാലങ്ങളോടുമുള്ള കാരുണ്യവും സഹായമനസ്കതയുമാണ് ഓരോ വ്യക്തിയെയും മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. നന്മയുടെ തിരിനാളങ്ങൾ മനുഷ്യനിൽ നിന്നും അകന്നു പോകുമ്പോഴും അതിനു വിപരീതമായി പ്രതീക്ഷയുടെ ചില മുഖങ്ങൾ ഉയരുകയാണ്.

ഓരോ ജീവനും വിലയുണ്ട് എന്ന് കാണിച്ചുതരികയാണ് ഒരു പ്രാവിന്റെ ജീവൻ രക്ഷിച്ചതിലൂടെ ഫയർ ഫോഴ്‌സ്. മലപ്പുറം, ഇരുമ്പുഴിയിൽ നിന്നുള്ള കാഴ്ചയാണ് ആരുടേയും മനസ് നിറയ്ക്കുന്നത്.

Read More:‘ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാല് കാണാൻ പറ്റിയല്ലോ’ -രസകരമായ ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ഒരു കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ഫ്ളക്സിൽ കാൽ കുടുങ്ങി കിടക്കുകയായിരുന്നു പ്രാവ്. മറ്റു പ്രാവുകളും കാക്കകളും ചുറ്റും പറന്ന് ബഹളമുണ്ടാക്കുന്നുണ്ട്. അതിനിടയിലാണ് ഗോവണിയിൽ കയറി ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പ്രാവിനെ ഫ്‌ളക്‌സ് ബോർഡിൽ നിന്നും മോചിപ്പിച്ചത്. ഫയർ ഫോഴ്‌സിന്റെ കാരുണ്യം നിറഞ്ഞ പ്രവർത്തിക്ക് നിറഞ്ഞ കയ്യടിയാണ് ഉയരുന്നത്.

Story highlights-Fire force rescuing pigeon stuck in flex board