‘ ഗാർഗി’പ്രദർശനത്തിനിടെ പ്രേക്ഷകർക്ക് സർപ്രൈസുമായി തിയേറ്ററിൽ സായ് പല്ലവി- വിഡിയോ

July 18, 2022

ഒട്ടേറെ ഹിറ്റ് പ്രകടനങ്ങളിലൂടെ സായ് പല്ലവി പ്രേക്ഷകരെയും ആകർഷിക്കുകയാണ്. ജൂലൈ 15ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഗാർഗിക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രചരണാർത്ഥം നടി ചെന്നൈയിലും ഹൈദരാബാദിലുമായി ഒന്നിലധികം തിയേറ്ററുകൾ സന്ദർശിച്ചു. നടി തിയേറ്റർ സന്ദർശിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിസിലുകളോടെയാണ് പ്രേക്ഷകർ സായ് പല്ലവിയെ സ്വീകരിച്ചത്. പ്രേക്ഷകരുടെ സ്നേഹവും അഭിനന്ദനവുമെല്ലാം സായ് പല്ലവി ഏറ്റുവാങ്ങി.

സായ് പല്ലവി നായികയായ ഗാർഗി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്തിനെതിരെയുള്ള ഒരു സാമൂഹിക ചിത്രമായിരുന്നു. ജൂലൈ 15നാണ് ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്തത്. നിരവധി തിയേറ്ററുകൾ ഇതിനോടകം നടി സന്ദർശിച്ചു. പ്രേക്ഷകരെ കണ്ടുമുട്ടുകയും അവരുടെ സ്നേഹം നേരിട്ടറിയുകയാണ് ചെയ്തു. സംവിധായകൻ ഗൗതം രാമചന്ദ്രനും സായ് പല്ലവിക്കൊപ്പം തിയേറ്ററുകളിൽ എത്തി.

Read Also; ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

അതേസമയം, അഭിനയത്തിന് പുറമെ സായ് പല്ലവി നായികയാകുന്ന ‘ഗാർഗി’ എന്ന സിനിമയിലൂടെ നിർമ്മാണ രംഗത്തേക്കും കടന്നിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സൂര്യയുടെ പ്രൊഡക്ഷൻ ഹൗസിനൊപ്പം ചേർന്നാണ് ഐശ്വര്യ ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗാർഗിയുടെ പോസ്റ്ററുകൾ പങ്കുവെച്ചുകൊണ്ട് സൂര്യ എഴുതിയ വാക്കുകൾ ശ്രദ്ധനേടിയിരുന്നു;, ‘ഗാർഗിക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിന് നന്ദി- , ഇത് നന്നായി എഴുതിയതും നന്നായി നിർമ്മിച്ചതുമായ ഒരു സിനിമയാണ് ജോയ്‌ക്കും എനിക്കും ഗാർഗി. ഇത് വളരെക്കാലം ഓർമ്മിക്കാനുള്ളതാണ്! മാധ്യമങ്ങൾ, അഭ്യുദയകാംക്ഷികൾ, പ്രേക്ഷകർ എന്നിവരിൽ നിന്നുള്ള സ്നേഹത്തിന് നന്ദി’- സൂര്യ കുറിക്കുന്നു.

Story highlights- Sai Pallavi visits theatres in Chennai & Hyderabad