ഈ കസേര ഏത് ദിശയിലേക്കാണ് കിടക്കുന്നതെന്ന് പറയാമോ..?, കണ്ണുകളെ ആശയക്കുഴപ്പത്തിലാക്കി മറ്റൊരു ചിത്രം കൂടി

July 7, 2022

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചാരം നേടുന്നതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ ഇടങ്ങളെ ആകെ കൺഫ്യൂഷനിലാക്കുകയാണ് ഒരു കസേരയുടെ ചിത്രം. ഇതൊരു സാധാരണ കസേരയില്ല, വെളുത്ത മുറിയിൽ കിടക്കുന്ന ഈ കറുത്ത കസേരയ്ക്ക് നിരവധിയുണ്ട് പ്രത്യേകതകൾ. ഏത് ദിശയിലേക്ക് ഈ കസേര കിടക്കുന്നത് എന്ന് നിങ്ങൾക്ക് പറയാമോ..? ഏഴ് സെക്കന്റിനുള്ളിൽ കൃത്യമായി ഉത്തരം പറയാൻ നിങ്ങൾക്ക് കഴിഞ്ഞാൽ നിങ്ങൾ ഈ ടാസ്കിൽ വിജയിക്കും എന്നാണ് ഈ ചിത്രം പങ്കുവെച്ച ആൾ കുറിച്ചിരിക്കുന്നത്.

ഈ കസേര വലത്തോട്ടാണോ ഇടത്തോട്ടാണോ അഭിമുഖീകരിച്ചരിക്കുന്നത്..? യാഥാർഥ്യത്തിൽ വലത് ഭാഗത്തെ അഭിമുഖീകരിച്ചുകൊണ്ടാണ് ഈ കസേര കിടക്കുന്നത്. എന്നാൽ ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. റെഡിറ്റ് എന്ന വെബ്‌സൈറ്റിലൂടെ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. വ്യത്യസ്ത ഉത്തരങ്ങളുമായി നിരവധിപ്പേരും എത്തുന്നുണ്ട്.

അടുത്ത കാലത്തായി നിരവധി ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. കണ്ണുകളെയും ബുദ്ധിയെയും ഒരു പോലെ ആശയ കുഴപ്പത്തിലാക്കുന്ന ഇത്തരം ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. മൃഗങ്ങളുടെയും പക്ഷികളുടേയുമടക്കം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷ്യൻ ചിത്രങ്ങളാണ് ആളുകളിൽ ഇത്തരത്തിൽ കൗതുകമാകുന്നത്.

Read also; ചരിത്രം കുറിച്ച് ഒരു അച്ഛനും മകളും; ഇരുവരും ചേർന്ന് പറത്തിയത് യുദ്ധവിമാനം

ആളുകളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളും ഉണ്ട്. ഒരാൾ എന്താണോ ആ ചിത്രത്തിൽ ആദ്യം കാണുന്നത് എന്നതിനെ അടിസ്ഥാനമാക്കി അവരുടെ വ്യക്തിത്വം നിർവചിക്കപ്പെടാറുണ്ട്. അടുത്തിടെ ചുണ്ടിന്റെ ആകൃതിയിലുള്ള ഒരു ഇല്ല്യൂഷൻ ഇത്തരത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. ആ ചിത്രം ആദ്യം കണ്ടവർ അതൊരു മരത്തിന്റെ വേരുകൾ ആണെന്നും ഒരു പെൺകുട്ടിയുടെ മുഖമാണെന്നും വരണ്ടുകീറിയ ചുണ്ടുകൾ ആണെന്നുമൊക്കെയുമുള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. 

Story highlights: Secret behind The Hidden Chair