“ചെല്ലച്ചെറു വീടുതരാം..”; അർജുനൻ മാസ്റ്ററുടെ ഗാനം മധുരമായി പാടി ശ്രീനന്ദക്കുട്ടി, ആലാപനം ആസ്വദിച്ച് പാട്ടുവേദി

July 14, 2022

മനോഹരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. തിരുവനന്തപുരം സ്വദേശിനിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മത്സരാർത്ഥിയാണ് ശ്രീനന്ദ. ഇപ്പോൾ മറ്റൊരു മനോഹര ഗാനത്തിലൂടെ പാട്ട് വേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് ഈ കുഞ്ഞു ഗായിക.

മലയാളത്തിലെ പ്രമുഖ സംവിധായകനായ ജോഷി സംവിധാനം ചെയ്‌ത ‘ന്യായവിധി’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ശ്രീനന്ദ വേദിയിൽ ആലപിച്ചത്. “ചെല്ലച്ചെറു വീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം..” എന്ന് തുടങ്ങുന്ന ഗാനം കെ.എസ് ചിത്രയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. പ്രശസ്‌ത സംഗീത സംവിധായകൻ എം. കെ. അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഷിബു ചക്രവർത്തിയാണ്. ഇപ്പോൾ ഈ ഗാനം ആലപിച്ച് വേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് കുഞ്ഞു ഗായിക ശ്രീനന്ദ.

അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ചാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.

Read More: ദേവനക്കുട്ടി ഇനി പുതിയ സ്റ്റൈലിൽ; ജഡ്‌ജസിനെ വിസ്‌മയിപ്പിച്ച പ്രകടനവുമായി കുഞ്ഞു ഗായിക ദേവന സി കെ

വലിയ പ്രേക്ഷകസമൂഹമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞരായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജഡ്‌ജസിന്റെ പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് ജഡ്‌ജസിനെയും പ്രേക്ഷകരെയും വിസ്‌മയിപ്പിച്ചിട്ടുണ്ട് പാട്ടുവേദിയിലെ കൊച്ചു ഗായകർ.

Story Highlights: Sreenanda impresses judges