അണ്ണാ, എന്നൊരു വിളിയായിരുന്നു പൃഥ്വിരാജ്’- രസികൻ ട്വിസ്റ്റുമായി കുറിപ്പ് പങ്കുവെച്ച് ബാലാജി ശർമ്മ

July 21, 2022

ഒട്ടേറെ സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനായ താരമാണ് ബാലാജി ശർമ്മ. ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ നടൻ പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ലിസമ്മയുടെ വീട്, കനല്‍, കരിങ്കുന്നം സിക്‌സസ്, പട്ടാഭിരാമൻ എന്നിങ്ങനെയുള്ള ചിത്രങ്ങളിലെല്ലാം ബാലാജി ശർമ്മ അഭിനയിച്ചിട്ടുണ്ട്. കടുവ എന്ന ചിത്രത്തിലും നടൻ വേഷമിട്ടിരുന്നു. ഇപ്പോഴിതാ, രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ. കുറിപ്പിന്റെ അവസാനം ഒരു രസകരമായ ട്വിസ്റ്റുമുണ്ട്.

ബാലാജി ശർമ്മയുടെ കുറിപ്പ്;

ലൊക്കേഷനിൽ വെള്ള ഷർട്ടും വെള്ള പാന്റ്സുമിട്ടു വന്ന പൃഥ്വിരാജിനെ വാ പൊളിച്ചു നോക്കി കൊണ്ട് നിൽക്കുമ്പോഴാണ് അണ്ണാ എന്നൊരു വിളി…നോക്കുമ്പോൾ വിളിക്കുന്നത്‌ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ്! സാധാരണ എത്ര മൂത്തവരെയാണെങ്കിലും പേര് വിളിക്കുന്ന പ്രിത്വി ആണോ ( മോഹൻലാൽ, മമ്മൂട്ടി, അമിതാഭ് ബ ച്ഛൻ എന്നിവരെ ഒഴികെ) എന്നെ സ്നേഹപുരസരം അണ്ണാ എന്ന് വിളിച്ചത് എന്ന് അന്തം വിട്ടു നിൽക്കുമ്പോൾ “അണ്ണാ നിങ്ങളെ തന്നെ..വാ “..കടുവയിലെ ഫസ്റ്റ് സീൻ വന്നു ഞാൻ പൊളിച്ചല്ലോ അതിന്റെ സ്നേഹമായിരിക്കും എന്ന് കരുതി ഞാൻ അടുത്ത് ചെന്നു. പുതിയ പടത്തിലെ പൗരുഷ പ്രതീകമായി പകർന്നാട്ടം നടത്താൻ തയാറായി നിൽക്കുകയാണ് രാജു.

Read Also: “കപ്പയും മീനും വേണോ..”; വെസ്റ്റ് ഇൻഡീസിലെ രസകരമായ മലയാളി അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ

ഞാൻ അടുത്ത് ചെന്നപ്പോൾ വിശേഷങ്ങൾ തിരക്കിയതിന്റെ കൂട്ടത്തിൽ തിരുവനന്തപുരം ബേസ് ചെയ്ത കഥയായത് കൊണ്ട് എന്തെങ്കിലും തിരുവനന്തപുരം ഇൻപുട്സ് കിട്ടാനായിരിക്കും എന്നെ വിളിച്ചത് എന്ന് കരുതി ഞാൻ വാളൂരാൻ തുടങ്ങി,”രാജു… ഈ പടത്തിൽ വ്യത്യസ്തമായ എന്തെങ്കിലും പിടിക്കണം മീശ പിരിയൽ, മുണ്ട് മടക്കൽ, വള കാണിക്കൽ ഒക്കെ നമ്മൾ കടുവയിൽ കണ്ടു.. ഇതിൽ തിരുവനന്തപുരം സ്ലാങ് പിടിച്ചാൽ പൊളിയായിരിക്കും…” അപ്പോൾ രാജു എന്ത് പിടിക്കും എന്ന അർത്ഥത്തിൽ നോക്കി അപ്പോൾ ഞാൻ “അളിയാ, മച്ചുന, മച്ചമ്പി, അളി, മച്ചു… എന്നിവയൊക്കെ ലാലേട്ടൻ വിട്ട സാധനങ്ങൾ ആണ്.. നമ്മുക്ക് സിറ്റി സ്ലാങ് പിടിക്കണം. ഫോർ എക്സാമ്പിൾ എന്തെടെ… ഷേ…. തന്നെ.. ധർപ്പെ കുജേ… സ്റ്റുണ്ടടിച്ചു നിന്നപ്പം… വേട്ടവളി യൻ ലുക്ക്‌… അങ്ങിനെ അങ്ങിനെ…” പ്രിത്വി രാജ് സന്തോഷ പുളകിതനായി “അണ്ണാ കലക്കി..” അത് തന്നെ പിടിക്കാം!” എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ഒരു മലക്കം മറിഞ്ഞു… ഉരുണ്ടടിച്ചു താഴെ വീണ ഞാൻ കട്ടിലിൽ ഇഴഞ്ഞു കയറിയപ്പോൾ ഉച്ചയൂണ് കഴിഞ്ഞു ഇനി ഉറങ്ങില്ല എന്ന തീരുമാനം എടുത്തു.

Story highlights- balaji sharma about his funny dream