“കുട്ടേട്ടൻ തന്നെയാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ചിത്രം..”; മമ്മൂട്ടി ചിത്രത്തിന്റെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് സുമ ജയറാം

July 10, 2022

പ്രേക്ഷകരുടെ ഇഷ്‌ട നടിയാണ് സുമ ജയറാം. നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായി മാറിയ താരം ഒട്ടേറെ മലയാള സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വെള്ളിത്തിരയിലെ വേഷങ്ങളോടൊപ്പം മിനിസ്‌ക്രീനിലും സുമ വലിയ ആരാധക വൃന്ദമുള്ള മികച്ച ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദൂരദർശനിലെ നിരവധി പരമ്പരകളിൽ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഒരു സമയത്ത് മിനിസ്‌ക്രീനിലെ സൂപ്പർ താരമായിരുന്ന സുമ ജയറാം പിന്നീട് അഭിനയത്തിൽ നിന്ന് ഒരിടവേള എടുത്തിരുന്നു. ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് താരം. എപ്പിസോഡിൽ സുമ പറഞ്ഞിരുന്ന രസകരമായ പല കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കുട്ടേട്ടനിൽ ആയിരുന്നുവെന്ന് പറയുകയാണ് താരം. നടൻ മമ്മൂട്ടിയോടൊപ്പമുള്ള കുട്ടേട്ടനിലെ കഥാപാത്രത്തെ ഇപ്പോഴും ഒരുപാട് ആളുകൾ ഓർക്കാറുണ്ടെന്ന് പറയുകയാണ് താരം. സുമ ജയറാമും മമ്മൂട്ടിയും ഒപ്പമുള്ള കുട്ടേട്ടനിലെ ഒരു രംഗം മലയാളത്തിലെ എക്കാലത്തെയും മികച്ച തമാശ സീനുകളിലൊന്ന് കൂടിയാണ്.

മലയാളത്തിലെ മിനിസ്‌ക്രീനിൽ ഇന്ന് ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള ടെലിവിഷൻ പരിപാടിയായി മാറിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്.

Read More: “വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി..”; മലയാളികളുടെ പ്രിയപ്പെട്ട പ്രേം നസീർ ഗാനവുമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി കൃഷ്‌ണശ്രീ

അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്.

Story Highlights: Suma jayaram shares her experience acting in kuttettan