‘തല്ലുമാല’യിൽ ടൊവിനോയ്ക്ക് കിട്ടിയത് നല്ല അസൽ തല്ല്- വിഡിയോ

July 18, 2022

സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിലെ പ്രൊമോ വളരെയധികം സ്വീകരിക്കപ്പെട്ടു. വളരെ കളർഫുള്ളായാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ട്രെയ്‌ലറിൽ ടൊവിനോ തോമസിന് കിട്ടുന്ന ഒരു അടിയുടെ രംഗമുണ്ട്. ഇപ്പോഴിതാ, ആ അടി ഒറിജിനൽ ആരുന്നെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടൻ.

‘അടി കൊണ്ടെന്റെ ചിരി കണ്ടോളീ’ എന്ന് കുറിച്ചുകൊണ്ടാണ് ടൊവിനോ തോമസ് വിഡിയോ പങ്കുവെച്ചത്. ടൊവിനോ തോമസ്, തന്റെ മുൻ ചിത്രങ്ങളിലെ ലുക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്റ്റൈലിഷും കൂളുമായ ലുക്കിലാണ് തല്ലുമാലയിൽ എത്തുന്നത്. തല്ലുമാല ഒരു സമ്പൂർണ്ണ എന്റർടെയ്‌നർ ആണെന്നും വ്യത്യസ്തമായ ദൃശ്യാനുഭവമായിരിക്കും.

‘തല്ലുമാല’ എന്ന സിനിമയിൽ കല്യാണി പ്രിയദർശനൊപ്പം ടൊവിനോ തോമസ് ആദ്യമായി വേഷമിടുകയാണ്. കൂടാതെ ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാൻ അവറാൻ എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളും വേഷമിടുന്നു.

‘തല്ലുമാല’യുടെ തിരക്കഥ രചിച്ചിരിക്കുന്നത് എഴുത്തുകാരൻ മുഹ്‌സിൻ പരാരിയും ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദുമാണ്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകനായി എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘തല്ലുമാല’ സംവിധായകൻ ഖാലിദ് റഹ്മാനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായ ഒരു മേക്കിംഗ് ആയിരിക്കും.

Read Also: ‘പീലിമുടിയാടുമീ നീലമയിൽ..’; കണ്ണിമ ചിമ്മാതെ കണ്ടിരുന്നുപോകുന്ന കാഴ്ച- വിഡിയോ

കൂടാതെ എട്ട് സംഘട്ടന രംഗങ്ങളും എട്ട് ചടുലമായ ഗാനങ്ങളും ചിത്രത്തിൽ ഉൾക്കൊള്ളുന്നു. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന കഥ, ഒരു യുവാവിന്റെ കോളേജ് ജീവിതം മുതൽ 30 വയസ്സ് തികയുന്നത് വരെയുള്ള ജീവിതമാണ് പറയുന്നത്. ഖാലിദ് റഹ്മാൻ മുമ്പ് ‘അനുരാഗ കരിക്കിൻ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Story highlights- thallumala fight scene video