‘പീലിമുടിയാടുമീ നീലമയിൽ..’; കണ്ണിമ ചിമ്മാതെ കണ്ടിരുന്നുപോകുന്ന കാഴ്ച- വിഡിയോ

July 15, 2022

കണ്ണിന് കുളിർമയേകുന്ന ഒട്ടേറെ കാഴ്ചകൾ പ്രകൃതിയും ജീവജാലങ്ങളും സമ്മാനിക്കാറുണ്ട്. ഇപ്പോഴിതാ, അതിമനോഹരമായ ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ഒരു മയിൽ തൂവലുകൾ വിടർത്തുന്ന മനോഹരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ മനോഹരമായ കാഴ്ച ബ്യൂട്ടിൻഗെബീഡന്റെ ട്വിറ്റർ അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 16 ദശലക്ഷത്തിലധികം വ്യൂസ് ഈ വിഡിയോ നേടി.

സ്ലോ മോഷനിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിനാൽ തന്നെ അതീവ ഹൃദ്യമാണ് ഈ കാഴ്ച. ഇന്ത്യയിൽ പൊതുവെ നീല മയിലുകളെ മാത്രമേ കാണാറുള്ളു. അവ അസംഖ്യംതന്നെ ഉണ്ടെന്നും പറയാനും സാധിക്കില്ല. എങ്കിലും അവ പീലി വിടർത്തി നിൽക്കുന്നത് കാണാൻ സാധിക്കുന്നതും ക്യാമറയിൽ പകർത്താൻ സാധിക്കുന്നതും വളരെ കൗതുകകരമാണ്.

മയിലുകൾ പീലിവിടർത്തുന്നത് കാണേണ്ട ഒരു മനോഹരമായ കാഴ്ചയാണ്. പ്രത്യേകിച്ചും ആൺപക്ഷികൾ അവയുടെ വർണ്ണാഭമായ പീലി വിരിയ്ക്കുമ്പോൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള നീല മയിലിന്റെ ഒരു വ്യതിയാനമാണ് വെളുത്ത മയിൽ. അടുത്തിടെ വെളുത്ത മയിൽ പീലിവിരിച്ച് പറന്നിറങ്ങുന്ന കാഴ്ചയും ശ്രദ്ധനേടിയിരുന്നു.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

വടക്കൻ ഇറ്റാലിയൻ ദ്വീപായ ഐസോള ബെല്ലയിലെ ബറോക്ക് ഗാർഡനിലെ ഒരു ശിൽപത്തിൽ നിന്ന് പറന്ന് പുൽത്തകിടിയിലേക്ക് ഇറങ്ങുകയാണ് ഈ വെളുത്ത മയിൽ. പറന്നുയരുന്ന മയിൽ,വളരെയധികം നീളമുള്ളതും വെളുത്ത ചിറകുള്ള ഒരു മാലാഖയെപ്പോലെ ഭൂമിയിലേക്ക് ഇറങ്ങിവരുന്നതായി കാണുന്നവർക്ക് തോന്നും. അത്രയ്ക്ക് മനോഹരമാണ് ആ കാഴ്ച. ലോകത്ത് വെളുത്ത മയിലുകൾ വളരെ അപൂർവമാണ്. ലോകമെമ്പാടുമുള്ള അവയുടെ നിലവിലെ കണക്കെടുത്താൽ തന്നെ ചുരുക്കമേ ഉണ്ടാകു. അതുകൊണ്ടുതന്നെ അവയെ കാണാൻ സാധിക്കുന്നത് അപൂർവ്വ കാഴ്ച്ചയാണ്. 

Story highlights-  video of a peacock showing off its feathers