ടൊവിനോയുടെ തകർപ്പൻ ഡാൻസ്; തല്ലുമാലയിലെ വിഡിയോ സോങ് റിലീസ് ചെയ്‌തു

July 31, 2022

ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ആക്ഷനും കോമഡിയും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറാണ് സിനിമ.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വിഡിയോ സോങ് പുറത്തു വന്നിരിക്കുകയാണ്. ‘ണ്ടാക്കിപ്പാട്ട്’ എന്ന ഗാനത്തിന്റെ വിഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുകയാണ്. വിഷ്‌ണു വിജയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ മുഹ്‌സിൻ പരാരിയാണ്.

Read More: “പാലാപ്പള്ളി തിരുപ്പള്ളി..”; കടുവയിലെ ഹിറ്റ് ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്‌ത്‌ അണിയറപ്രവർത്തകർ

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിട്ടുണ്ടായിരുന്നു. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ വ്‌ളോഗറായ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വ്യത്യസ്‌തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും ട്രെയ്‌ലറിൽ ചിരി പടർത്തുന്നുണ്ട്.

ഓഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ടൊവിനോയ്ക്കും കല്യാണിക്കുമൊപ്പം ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഒരു ഹലാൽ ലവ് സ്റ്റോറി അടക്കമുള്ള ചിത്രങ്ങളുടെ രചയിതാവ് മുഹ്‌സിൻ പരാരിയും തമാശ, ഭീമന്റെ വഴി അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകൻ അഷ്‌റഫ് ഹംസയും ചേർന്നാണ് തല്ലുമാലയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്.

Story Highlights: Thallumala video song