വിധിയുടെയും പകയുടെയും ‘തീർപ്പ്’; പൃഥ്വിരാജ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തു

July 30, 2022

കടുവയുടെ വമ്പൻ വിജയത്തിന് ശേഷം തിയേറ്ററുകളെ ഇളക്കി മറിക്കാൻ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മുരളി ഗോപി രചന നിർവഹിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്‌ത തീർപ്പാണ് റിലീസിനൊരുങ്ങുന്നത്. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപി-രതീഷ് അമ്പാട്ട് കൂട്ടുകെട്ടിൽ പുറത്തു വരുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ചിത്രത്തിന് മേലുള്ളത്.

ഇപ്പോൾ തീർപ്പിന്റെ ടീസർ റിലീസ് ചെയ്‌തിരിക്കുകയാണ്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങൾ.

അതേ സമയം കാപ്പയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന കാപ്പ. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയുടെ ചിത്രീകരണം ജൂലൈ 15 നാണ് ആരംഭിച്ചത്.

Read More: ബറോസിന് പായ്‌ക്കപ്പ്, ചിത്രം പങ്കുവെച്ച് മോഹൻലാൽ; പ്രണവ് അരങ്ങിലോ അണിയറയിലോ എന്ന് ആരാധകർ

ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Story Highlights: Theerppu teaser released