അധ്യാപകനായി ധനുഷ്, ഒപ്പം സംയുക്ത മേനോനും- ‘വാത്തി’ ടീസർ

July 29, 2022

വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് വാത്തി. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ ടീസർ എത്തി. നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രസക്തമായ ഒരു പ്രശ്നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണമാണ് സിനിമ ചർച്ച ചെയ്യുന്നത്.

ധനുഷ് ബലമുരുകൻ എന്ന പേരിലുള്ള അധ്യാപകനായാണ് എത്തുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക്-തമിഴ് ദ്വിഭാഷ ചിത്രത്തിന്റെ റിലീസ് തീയതിയും ഉടൻ പ്രഖ്യാപിക്കും. എസ് നാഗ വംശിയും സായ് സൗജന്യയുമാണ് ചിത്രം നിർമ്മിക്കുന്നത്. ദിനേശ് കൃഷ്ണൻ ഛായാഗ്രാഹകനും ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്ററുമാണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Read Also: കേരളത്തിലെ ആദ്യ സി ബി എസ് ഇ സ്കൂളായ പെരുമ്പടപ്പ് കെ.എം.എം.സ്കൂളിൽ ‘ഗ്രാൻഡ് അലുംനി മീറ്റ്’- മുഖ്യാതിഥിയായി സംവിധായകൻ ലാൽ ജോസ്

ചിത്രത്തിൽ നായികയായി എത്തുന്നത് നടി സംയുക്ത മേനോൻ ആണ്.അടുത്തിടെ ഒട്ടേറെ മലയാളിനായികമാർ ധനുഷിനൊപ്പം ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു.  തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമായ വാത്തി 1980-കളിലെ കഥയാണ് പങ്കുവയ്ക്കുന്നത്. സംയുക്ത മേനോനെ കൂടാതെ, സായി കുമാർ, തനിക്കെല്ല ഭരണി, നര ശ്രീനിവാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Story highlights- vaathi teaser