വിശന്ന് വലഞ്ഞ ആൾക്ക് ഭക്ഷണം നൽകി ഒരു കുഞ്ഞുമോൾ; ലോകത്തിന് മുഴുവൻ പ്രചോദനമായ വിഡിയോ
കുഞ്ഞുങ്ങളുടെ കളിയും ചിരിയും മാത്രമല്ല ചിലപ്പോഴൊക്കെ അവരുടെ നിഷ്കളങ്കമായ പല പ്രവർത്തികളും മുതിർന്നവരെ പോലും അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വിശന്ന് വലഞ്ഞ ഒരാൾക്ക് ഭക്ഷണം നൽകുന്ന ഒരു കുരുന്നിന്റെ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകവും ഒപ്പം സന്തോഷവും നിറയ്ക്കുന്നത്.
വഴിയരികിൽ പഴയ സാധനങ്ങളുമായി നടക്കുന്ന ഒരു മനുഷ്യന്റെ മുന്നിലേക്കാണ് ഈ കുരുന്ന് ഭക്ഷണപൊതിയുമായി എത്തുന്നത്. കുഞ്ഞ് ഭക്ഷണം നൽകുമ്പോൾ ഏറെ സന്തോഷത്തോടെയാണ് അയാൾ കുഞ്ഞിന്റെ കൈയിൽ നിന്നും ഭക്ഷണപ്പൊതി വാങ്ങിക്കുന്നതും. കുഞ്ഞുമോൾ ഭക്ഷണപൊതിയുമായി തന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തന്നെ കുഞ്ഞിന്റെ മുന്നിൽ കൂപ്പു കൈകളോടെ മുട്ട് കുത്തുന്നതും അവളുടെ മുന്നിൽ അയാൾ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഭക്ഷണം നൽകിയതിന് ശേഷം അദ്ദേഹത്തിന് മുന്നിൽ കൈകൾ കൂപ്പി നിന്നതിന് ശേഷമാണ് ഈ കുഞ്ഞ് ഇവിടെ നിന്ന് പോകുന്നത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോ ഇതിനോടകം നിരവധിപ്പേരുടെ ഹൃദയങ്ങളെ തൊട്ടുകഴിഞ്ഞു. ഇതിനോടകം ഇരുപത് ലക്ഷത്തിലധികം ആളുകളെ നേടിയ വിഡിയോയിലൂടെ ഈ കുഞ്ഞുമോളെ അഭിനന്ദിച്ചുകൊണ്ടെത്തിയതും നിരവധിപ്പേരാണ്. മുതിർന്നവർക്ക് പോലും പ്രചോദനമാണ് ഈ കുഞ്ഞെന്നാണ് പലരും കുറിയ്ക്കുന്നത്. ഒപ്പം കുട്ടികളിൽ ഇത്തരം നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ മാതാപിതാക്കൾ പഠിപ്പിക്കണം എന്ന് പറയുന്നവരും നിരവധിയാണ്.
കുഞ്ഞുങ്ങളുടെ കളിയും ചിരിയും അവരുടെ നിഷ്കളങ്കമായ പ്രവർത്തികളും ഏറ്റെടുക്കാറുള്ള സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഇതിനോടകം ഏറ്റെടുത്തകഴിഞ്ഞു ഈ കുഞ്ഞുമോളുടെ നമ്മ നിറഞ്ഞ മനസിനെയും.
Story highlights: video of kindness overloaded kid giving food to poor man