വെബ് സീരിസ് രംഗത്തേക്ക് ചുവടുവെച്ച് അഹാന കൃഷ്ണ; ‘മീ മൈസെൽഫ് & ഐ’ ട്രെയ്‌ലർ

August 11, 2022

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ച അഹാന ‘തോന്നൽ’ എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.ഇപ്പോഴിതാ, വെബ് സീരിസ് രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഹാന കൃഷ്ണ. ‘മീ മൈസെൽഫ് & ഐ’ എന്ന പേരിൽ വരാനിരിക്കുന്ന മലയാളം വെബ് സീരീസിൽ ആണ് നടി വേഷമിടുന്നത്.

നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ വെബ് സീരീസിന്റെ ട്രെയിലർ പുറത്തിറക്കി. “അഹാന കൃഷ്ണയ്ക്കും ‘മീ മൈസെൽഫ് & ഐ’ വെബ് സീരീസിന്റെ മുഴുവൻ ടീമിനും എല്ലാ ആശംസകളും !! ഒഫീഷ്യൽ ട്രെയ്ലർ ഇതാ!’ ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിക്കുന്നു. ‘മാ കഫേ’ എന്ന് പേരിട്ടിരിക്കുന്ന കഫേ നടത്തുന്ന മാളവിക എന്ന യുവതിയായി അഹാന കൃഷ്ണ എത്തുന്നു. അഹാന കൃഷ്ണയെ കൂടാതെ, മീര നായർ, കാർത്തി വിഎസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് എന്നിവരും വെബ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also: പി.വി.സിന്ധുവിന് സ്വർണ്ണം; ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡൽ

വെബ് സീരീസ് സംവിധാനം ചെയ്യുന്നത് അഭിലാഷ് സുധീഷാണ്. സംവിധായകനൊപ്പം അഭിജിത്ത് സൈന്ദവ് ചേർന്ന് തിരക്കഥ ഒരുക്കുന്നു. ജനപ്രിയ ഛായാഗ്രാഹകൻ നിമിഷ് രവിയും വെബ് സീരിസിന്റെ ഭാഗമാണ്. അതുൽ കൃഷ്ണനാണ് എഡിറ്റർ. സംഗീതം ധീരജ് സുകുമാരനും സൗണ്ട് ഡിസൈൻ നിവേദ് മോഹൻദാസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. കലാവിഭാഗത്തിന്റെ ചുമതല നന്ദു ഗോപാലകൃഷ്ണനും അരുൺ കൃഷ്ണയുമാണ്.

Story highlights- ahaana krishna’s first web series ‘me myself&I’ TRAILER