കുട്ടി കലവറയിൽ ഒരു രാജമാണിക്യം; ചിരി അടക്കാൻ കഴിയാതെ താരങ്ങൾ

August 18, 2022

വളരെ ചെറിയ സമയം കൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ട പരിപാടിയായി മാറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കുട്ടി കലവറ സീനിയേഴ്‌സ്. പ്രേക്ഷകർക്ക് പുത്തൻ രുചിക്കൂട്ടുകളും ചിരി സദ്യയും വിളമ്പുന്ന പരിപാടിയാണ് കുട്ടി കലവറ സീനിയേഴ്സ്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

ഇപ്പോൾ രുചിവേദിയിലെ ചില നിമിഷങ്ങളാണ് പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിക്കുന്നത്. വേദിയിലേക്കെത്തുന്ന താരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെടുന്ന സിനിമ താരങ്ങളെ അനുകരിക്കാനുള്ള ടാസ്‌ക്കാണ് കിട്ടിയത്. വേദിയിലെ പ്രിയ താരമായ ദീപു നാവായിക്കുളത്തിന് മമ്മൂട്ടിയുടെ രാജമാണിക്യത്തെയാണ് കിട്ടിയത്. താരത്തിന്റെ പ്രകടനത്തിന് വലിയ കൈയടിയാണ് വേദിയിൽ നിന്ന് ലഭിച്ചത്.

Read More: മകളുടെ കവിതാസമാഹാരം പ്രകാശനം ചെയ്യുന്നത് പ്രിയ സുഹൃത്തുക്കൾ; അച്ഛൻ എന്ന നിലയിൽ അഭിമാന നിമിഷമെന്ന് മോഹൻലാൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും കുട്ടി കലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

Read More: മല്ലു സിംഗിന് ശേഷം ‘ബ്രൂസ് ലീ’; വൈശാഖിനൊപ്പം ആക്ഷൻ ചിത്രവുമായി ഉണ്ണി മുകുന്ദൻ

Story Highlights: Deepu imitates mammootty

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!