“ശൃംഗാരം കുറച്ചു കൂടി പോയില്ലേ എന്നൊരു സംശയം..”; രസകരമായ ടാസ്ക്കുമായി കുട്ടി കലവറയിലെ താരങ്ങൾ

August 16, 2022

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കുട്ടി കലവറ സീനിയേഴ്‌സ് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ട പരിപാടിയായി മാറിക്കൊണ്ടിരിക്കുകയാണ്. രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

ഇപ്പോൾ വേദിയിൽ അരങ്ങേറിയ രസകരമായ ചില നിമിഷങ്ങളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലെ “ഒരിക്കൽ രാജു മോൻ എന്നോട് ചോദിച്ചു..” എന്ന ഹിറ്റ് ഡയലോഗ് വേദിയിൽ അവതരിപ്പിക്കുക എന്നതായിരുന്നു താരങ്ങൾക്ക് നൽകിയ ടാസ്ക്ക്. ഓരോ ടീമിനോടും ഓരോ വികാരങ്ങളിൽ ഈ ഡയലോഗ് അവതരിപ്പിക്കാനാണ് നിർദേശം ഉണ്ടായിരുന്നത്. ‘ശൃംഗാരം’ കിട്ടിയ ടീമിന്റെ രസകരമായ പ്രകടനമാണ് വേദിയെ പൊട്ടിച്ചിരിപ്പിച്ചത്.

Read More: “ഒരു നിമിഷം ഷാരൂഖ് ഖാനാണെന്ന് വിചാരിച്ചു പോയി..”; കുട്ടി കലവറയിലെ പുതിയ അവതാരകനെ കണ്ട് കൈയടിച്ച് താരങ്ങൾ

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് കുട്ടി കലവറയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു ടാസ്‌ക്കാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കുക എന്നുള്ളതായിരുന്നു മത്സരാർത്ഥികൾക്കുള്ള ടാസ്ക്ക്. തങ്ങൾ ഉണ്ടാക്കിയ മുട്ടക്കറിക്ക് നറി സോംബരി മുട്ടക്കറി എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് റാഫി പറയുന്നത്. അടുത്ത ടീമിന്റെ മുട്ടക്കറിയുടെ പേരായിരുന്നു അതിലും രസകരം. തെലുങ്ക് സിനിമ താരങ്ങളായ അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ മുട്ടക്കറിക്ക് നക്കു നാവേ ചാലാ മുട്ടക്കറി എന്നാണ് പേരിട്ടിരിക്കുന്നതെന്ന് പറയുകയാണ് മത്സരാർത്ഥികൾ. ഇതോടെ വേദിയിൽ ചിരി തുടങ്ങുകയായിരുന്നു.

Story Highlights: Kutti kalavara funny moments on stage