“ഗൾഫിൽ നിന്ന് വന്നിട്ട് നമുക്കൊന്നുമില്ലേ..”; കുട്ടി കലവറ താരങ്ങൾക്ക് സമ്മാനങ്ങളുമായി മിഥുൻ

August 26, 2022

ടെലിവിഷൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ കുട്ടി കലവറയിലെ താരങ്ങൾ. മലയാളത്തിലെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് കുട്ടി കലവറ സീനിയേഴ്സിൽ പങ്കെടുക്കുന്നത്. പാചകവും വാചകവും ഒത്തുചേർന്ന് മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയാണ് പരിപാടി. എല്ലാ ശനിയാഴ്ച്ചയും രാത്രി 7 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകൻ മിഥുൻ കുട്ടി കലവറയിലേക്ക് തിരികയെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ചിരി പടർത്തുന്നത്. ഓരോ താരങ്ങൾക്കും സമ്മാനങ്ങളുമായാണ് മിഥുൻ വേദിയിലെത്തിയത്. ഈ സമ്മാനങ്ങളാണ് രുചിവേദിയിൽ പൊട്ടിച്ചിരി പടർത്തിയത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും ഇപ്പോൾ കുട്ടി കലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ.

Read More: “കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്..”; മലയാളി മനസ്സുകളിൽ നൊമ്പരമായി മാറിയ ആകാശദൂതിലെ ഗാനവുമായി മിടുക്കി പാട്ടുകാരി അമൃതവർഷിണി

സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

Story Highlights: Midhun gifts for kutti kalavara stars