“ഇത് മഞ്ഞക്കിളി മമ്മൂഞ്ഞ്..”; മിയക്കുട്ടിയുടെ കൊച്ചു വർത്തമാനങ്ങൾ കേട്ട് ചിരി അടക്കാൻ കഴിയാതെ പാട്ടുവേദി

August 20, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. തന്റെ പാട്ട് കൊണ്ട് പ്രേക്ഷകലക്ഷങ്ങളെ ആരാധകരാക്കി മാറ്റിയ കുഞ്ഞു പാട്ടുകാരിയാണ് മിയക്കുട്ടി. ഓരോ പാട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട് ഈ കൊച്ചു ഗായിക. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.

പാട്ടിനോടൊപ്പം തന്നെ തമാശയും കുസൃതിയും നിറഞ്ഞ തന്റെ വർത്തമാനം കൊണ്ടും മിയക്കുട്ടി ജഡ്‌ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്. പലപ്പോഴും വിധികർത്താക്കളുമായുള്ള മിയയുടെ സംസാരം വേദിയിൽ വലിയ പൊട്ടിച്ചിരിക്ക് തുടക്കമിടാറുണ്ട്. ഇപ്പോൾ അത്തരമൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായിരിക്കുന്നത്.

പാട്ടുവേദിയിലേക്ക് ഒരു മഞ്ഞക്കിളിയായിട്ടാണ് മിയക്കുട്ടി വന്നതെന്നാണ് എം.ജി.ശ്രീകുമാർ പറയുന്നത്. ഇത് ഫോർട്ട് കൊച്ചി മഞ്ഞക്കിളിയാണെന്നും മഞ്ഞക്കിളി മമ്മൂഞ്ഞാണെന്നും എം.ജി.ശ്രീകുമാർ പറഞ്ഞതോടെ മിയക്കുട്ടി അടക്കമുള്ളവർ വേദിയിൽ പൊട്ടിച്ചിരിക്കുകയായിരുന്നു. അതിന് ശേഷമാണ് ഗായിക ബിന്നി കൃഷ്‌ണകുമാറിന്റെ തമാശ വേദിയിൽ അരങ്ങേറുന്നത്.

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ട പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ കടുത്ത മത്സരമാണ് വേദയിൽ അരങ്ങേറുന്നത്. കൊച്ചു ഗായകരൊക്കെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പ്രയത്‌നത്തിലാണ്.

Read More: “കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന്..”; വാണിയമ്മയുടെ ഗാനം ആടിയും പാടിയും പ്രേക്ഷക മനസ്സ് കവർന്ന് മേഘ്‌നക്കുട്ടി

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.

Story Highlights: Miya and judges funny moment