‘മഴ വരുവോ പോകുവോ ചെയ്യട്ട്, നമുക്കെന്ത്..?’- അടവുകൾ പതിനെട്ടുമായി പാറുക്കുട്ടി നിറഞ്ഞാടിയ എപ്പിസോഡ്; വിഡിയോ

August 10, 2022

ഉപ്പും മുളകും പരമ്പരയിലെ പാറുക്കുട്ടി എന്നറിയപ്പെടുന്ന ബേബി അമേയ മലയാളം ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ്. പരമ്പരയിലെ പാറുവിന്റെ ക്യൂട്ട് ഡയലോഗുകൾ മുതൽ ഓഫ്-സ്‌ക്രീൻ വിശേഷങ്ങൾ വരെ വളരെയേറെ ശ്രദ്ധനേടാറുണ്ട്. ഈ കൊച്ചുമിടുക്കിക്ക് കേരളത്തിലെമ്പാടും ഒരു വലിയ ആരാധക വൃന്ദവുമുണ്ട്.

ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി തന്റെ രസകരമായ ഡയലോഗുകളിലൂടെ ആണ് രണ്ടാം സീസണിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു എപ്പിസോഡ് കയ്യടി നേടുന്നു. പാറുക്കുട്ടിയെ എല്ലാവരും ചേർന്ന് പഠിപ്പിക്കാൻ നോക്കുന്നതാണ് ഈ എപ്പിസോഡിൽ ഉള്ളത്. എന്നാൽ പഠിക്കാതിരിക്കാൻ പതിനെട്ടടവും പയറ്റുകയാണ് പാറുക്കുട്ടി.

‘റെയിൻ റെയിൻ ഗോ എവേ’ എന്ന നഴ്‌സറി ഗാനം പഠിപ്പിക്കുമ്പോൾ മഴ വരുവോ പോകുവോ ചെയ്യട്ട്, നമുക്കെന്ത്..?’ എന്നാണ് പാറുക്കുട്ടി ചോദിക്കുന്നത്. ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന ഗാനം പഠിപ്പിക്കുമ്പോൾ കുയിലിന്റെ കൂട് മരത്തിലെന്നും, കുഞ്ഞ് പിന്നെ എവിടെ പോകാനാണ് എന്നുമൊക്കെ ഈ കുറുമ്പി ചോദിക്കുന്നു. തുടക്കം മുതൽ അവസാനം വരെ പാറുവിന്റെ ഡയലോഗുകളിലൂടെയാണ് എപ്പിസോഡ് പുരോഗമിക്കുന്നത്.

Read aLso: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടു; 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമർദ്ദ മായേക്കും

മലയാളികളുടെ പ്രിയപരമ്പരയാണ് ഉപ്പും മുളകും. അഞ്ചു വർഷം നീണ്ട ജൈത്രയാത്രയ്ക്ക് ശേഷം ഒരു ഇടവേളയെടുത്ത പരമ്പര വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ പകിട്ടോടെയാണ് രണ്ടാം സീസൺ എത്തിയത്. എന്തായാലും ഇത്തവണത്തെ താരം മറ്റാരുമല്ല, പാറുക്കുട്ടിയാണ്. അന്ന് ചിരിയോടെ എപ്പിസോഡുകളിൽ നിറഞ്ഞു നിന്ന കുഞ്ഞുതാരം ഇന്ന് ഡയലോഗുകളുമായി സജീവമാണ്.

Story highlights- parukkutty’s amazing performance in uppum mulakum

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!