“ഇത് തീഹാർ ചിക്കനും പൂജപ്പുര ചപ്പാത്തിയും..”; പുത്തൻ രുചിക്കൂട്ടുമായി കുട്ടി കലവറ വേദിയിൽ ഷാനവാസും ടീമും

August 13, 2022

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പുത്തൻ രുചിക്കൂട്ടുകളും ചിരി സദ്യയും വിളമ്പുന്ന പരിപാടിയാണ് കുട്ടി കലവറ സീനിയേഴ്സ്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പാചകവും വാചകവും ഒത്തുചേർന്ന് മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന പരിപാടിയാണ് കുട്ടി കലവറ സീനിയേഴ്സ്.

ഇപ്പോൾ രുചിവേദിയിലെ ചില നിമിഷങ്ങളാണ് പ്രേക്ഷകർക്ക് കൗതുകമായി മാറുന്നത്. ഒരു പുത്തൻ വിഭവം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുകയാണ് സീരിയൽ താരം ഷാനവാസും ടീമും. മലയാള മിനിസ്‌ക്രീനിൽ വലിയ ഹിറ്റായ ഫ്‌ളവേഴ്‌സ് ടിവിയുടെ സീതപ്പെണ്ണ് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ നടനാണ് ഷാനവാസ്. ഷാനവാസാണ് ഒരു പുതിയ രുചിക്കൂട്ട് വേദിയിൽ അവതരിപ്പിച്ചത്.

തീഹാർ ചിക്കനെന്നും പൂജപ്പുര ചപ്പാത്തിയുമെന്നാണ് തങ്ങൾ ഈ വിഭവങ്ങൾക്ക് പേരിട്ടിരിക്കുന്നത് എന്നാണ് ഷാനവാസ് പറയുന്നത്. രുചി വേദിയിലെ വിധികർത്താക്കൾ മികച്ച അഭിപ്രായമാണ് പുതിയ വിഭവങ്ങൾക്ക് നൽകുന്നത്. വളരെ നന്നായിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെടുന്നു.

അതേ സമയം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും കുട്ടികലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

Read More: “പണ്ട് പണ്ട് നിന്നെ കണ്ട നാളയ്യാ..”; മെഹ്ബൂബിന്റെ അതിമനോഹരമായ പാട്ട് ഈണത്തിലും താളത്തിലും പാടി മിയക്കുട്ടി

രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

Story Highlights: Shanavas introduces new dish at kutti kalavara

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!