“മാനസലോല മരതക വർണ്ണ..”; വേദിയെ ഭക്തിസാന്ദ്രമാക്കിയ ചൈതന്യം തുളുമ്പുന്ന ഗാനവുമായി അനുഗ്രഹിക്കപ്പെട്ട പാട്ടുകാരൻ ശ്രീഹരി

August 9, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്‌ട ഗായകനാണ് ശ്രീഹരി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകനാണ് ശ്രീഹരി. പലപ്പോഴും കലാഭവൻ മണിയുടെ ഹിറ്റ് ഗാനങ്ങളുമായി എത്തി വേദിയെ ഹരം കൊള്ളിക്കാറുള്ള കൊച്ചു ഗായകൻ ഇപ്പോൾ ഭക്തിസാന്ദ്രമായ ഒരു ഗാനവുമായി വേദിയിലെത്തിയിരിക്കുകയാണ്.

മനോഹരമായ ആലാപനത്തിലൂടെ വേദിയിൽ ചൈതന്യം നിറയ്ക്കുകയാണ് ഈ കുഞ്ഞു ഗായകൻ. ‘കിങ്ങിണി’ എന്ന ചിത്രത്തിലെ “മാനസലോല മരതക വർണ്ണ..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീഹരി വേദിയിൽ ആലപിക്കുന്നത്. കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് തങ്കപ്പൻ നായരാണ്. കെ.ജെ.യേശുദാസും പി.മധുരിയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നിറഞ്ഞ മനസ്സോടെയാണ് വേദി ശ്രീഹരിയുടെ പാട്ട് കേട്ടത്. മനസ്സ് നിറയ്ക്കുന്ന ആലാപന മികവോടെയാണ് കൊച്ചു ഗായകൻ ഈ ഗാനം പാടിയത്. പാട്ടുവേദിയിലെ മിടുമിടുക്കനായ പാട്ടുകാരനായ ഈ കുഞ്ഞു ഗായകൻ അതിമനോഹരമായാണ് ഈ ഗാനം ആലപിക്കുന്നത്.

Read More: ‘ജഗതി ചേട്ടന്റെ ഫിലോസഫി..’; അറിവിന്റെ വേദിയിൽ ജഗതി ശ്രീകുമാറിനെ പറ്റി വാചാലനായി നടൻ പ്രേംകുമാർ

ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Sreehari sings a beautiful devotional song