30 വർഷം പരിപാലിച്ച് വളർത്തിയ മൂന്നടി നീളമുള്ള നഖങ്ങൾ; കാർ അപകടത്തിൽ അവ നഷ്ടമായപ്പോൾ
ചില കൗതുകകരമായ ശീലങ്ങൾ ഉള്ളവർ നമുക്ക് ചുറ്റുമുണ്ട്. അതിലൊരാളാണ് ലീ റെഡ്മണ്ട്. നഖങ്ങൾ നീട്ടിവളർത്തുന്നതായിരുന്നു ലീയുടെ ശീലം. ഗിന്നസ് റെക്കോർഡ് പോലും നേടിയ ലീ മൂന്നടി നീളത്തിലായിരുന്നു നഖങ്ങൾ വളർത്തിയത്. കാണുന്നവർക്ക് കൗതുകവും ലീയ്ക്ക് ഒരു സന്തോഷവുമായിരുന്നു ആ നഖങ്ങൾ. 2008-ൽ അതിന്റെ ഏറ്റവും ഉയർന്ന നീളത്തിൽ, ലീ റെഡ്മണ്ടിന്റെ നഖങ്ങൾ മൊത്തത്തിൽ 28 അടിയും 4 ഇഞ്ചും ഉണ്ടായിരുന്നു. 2 അടി 11 ഇഞ്ച് ഉള്ള വലത് തള്ളവിരലിലെ നഖമാണ് ഏറ്റവും നീളം കൂടിയത്.
നഖങ്ങൾ നീട്ടുന്നത് പലർക്കും അറപ്പുളവാക്കുന്ന ഒന്നാണ്. പക്ഷെ ലീ അതിമനോഹരമായാണ് നഖങ്ങൾ പരിപാലിച്ചിരുന്നത്. നഖങ്ങൾ മുറിക്കണം എന്ന് പലതവണ കരുതിയെങ്കിലും അവർക്കത്തിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ലോകത്തിലെ ഏറ്റവും നീളമേറിയ നഖങ്ങൾ ഉപയോഗിച്ച് ലീക്ക് എങ്ങനെ ദൈനംദിന ജോലികൾ ചെയ്യാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്, പക്ഷേ അവർക്ക് ഈ നഖങ്ങൾ തടസ്സമാകാതെ ചായ ഉണ്ടാക്കാനും മൊബൈൽ ഫോൺ ഉപയോഗിക്കാനും ഡ്രൈവ് ചെയ്യാനും കഴിഞ്ഞു.
എല്ലാ ദിവസവും ചൂടുള്ള ഒലിവ് ഓയിലിൽ മുക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയും നഖം ഹാർഡ്നർ ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു. അവയെ കൂടുതൽ ആകർഷകമാക്കാൻ സ്വർണ്ണ നിറത്തിൽ പെയിന്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ 2009 ഫെബ്രുവരിയിൽ ലീ ഒരു കാർ അപകടത്തിൽ പെട്ടു, അതിൽ അവരുടെ എല്ലാ നഖങ്ങളും ഒടിഞ്ഞുപോയി.ഒരു എസ്യുവിയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു. എന്ന നഖം നഷ്ടമായി.
Read Also: കണ്ടമാത്രയിൽ സ്നേഹത്തോടെ ഓടിയെത്തി സ്നേഹംപ്രകടപ്പിച്ച് തെരുവുനായകൾ- ഹൃദ്യമായൊരു കാഴ്ച
മുപ്പതുവർഷമായി പരിപാലിച്ചുവന്ന നഖങ്ങളാണ് അവയൊന്നും തന്റെ മക്കളെ പോലെ തെന്ന് ആയിരുന്നുവെന്നും ലീ പങ്കുവയ്ക്കുന്നു. മാത്രമല്ല,30 വര്ഷം കൊണ്ട് പരിപാലിച്ചുകൊണ്ടുവന്ന നഖങ്ങൾ ഒറ്റനിമിഷത്തിൽ നഷ്ടമായത് ഇന്നും ലീയ്ക്ക് നൊമ്പരമാണ്.
Story highlights- woman who held the record-breaking 3-foot fingernails broke them all in a car crash