“കുറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു പ്രേതത്തിനെ കെട്ടിപ്പിക്കണമെന്നത്..”; പാട്ടുവേദിയിലെ ചിരി നിമിഷം…

September 22, 2022

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരായിരുന്നു രണ്ടാം സീസണിലെ വിധികർത്താക്കൾ.

ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്‌ട ഗായിക അമൃതവർഷിണിയും വേദിയിലെ ജഡ്‌ജായ എം.ജി.ശ്രീകുമാറും തമ്മിലുള്ള രസകരമായ ഒരു നിമിഷമാണ് ചിരി പടർത്തുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃതവർഷിണി. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായിക ഇപ്പോൾ അതിമനോഹരമായ മറ്റൊരു ഗാനവുമായി എത്തി വേദിയിൽ ഒരു അവിസ്മരണീയ നിമിഷം സൃഷ്ടിക്കുകയായിരുന്നു.

‘കള്ളിയങ്കാട്ട് നീലി’ എന്ന ചിത്രത്തിലെ “നിഴലായ് ഒഴുകി വരും ഞാൻ..” എന്ന ഗാനമാണ് അമൃതവർഷിണി വേദിയിൽ ആലപിച്ചത്. ശ്യാം സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ജാനകിയമ്മ പാടി അനശ്വരമാക്കിയ ഈ ഗാനം അതിമനോഹരമായി ആലപിച്ച് അമൃതക്കുട്ടി വേദിയുടെ കൈയടി ഏറ്റുവാങ്ങുകയായിരുന്നു.

ഇതിന് ശേഷമാണ് വേദിയിൽ രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്. അമൃതവർഷിണിയെ അടുത്തേക്ക് വിളിച്ചു വരുത്തി ചേർത്ത് പിടിക്കുകയായിരുന്നു ഗായകൻ എം.ജി ശ്രീകുമാർ. ഒരു പ്രേതത്തെ കെട്ടിപ്പിടിക്കണമെന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് ഗായകൻ പറഞ്ഞതോടെ വേദിയിൽ ചിരി പടരുകയായിരുന്നു.

Read More: “വരമഞ്ഞളാടിയ രാവിന്റെ മാറിൽ..”; മഞ്ജു വാര്യർ പാടി അഭിനയിച്ച അതിമനോഹര ഗാനം ആലപിച്ച് പാട്ടുവേദിയുടെ കൈയടി ഏറ്റുവാങ്ങി ദേവനക്കുട്ടി…

Story Highlights: Amrithavarshini and m g sreekumar funny moment