ഓടിയടുത്ത കുഞ്ഞാരാധകനെ വാരിപ്പുണർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; ശേഷം അവൻ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന ഒരു സമ്മാനവും നൽകി…

September 18, 2022

ഫുടബോളിലെ കിരീടം വയ്ക്കാത്ത രാജാവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. വലിയ ആരാധക വൃന്ദമാണ് ലോകമെങ്ങും താരത്തിനുള്ളത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പോർച്ചുഗീസ് ക്യാപ്റ്റനെ പിന്തുടരുന്നത് 451 ദശലക്ഷം ആളുകളാണ്. നിരവധി ആളുകളാണ് താരത്തെ ഒരു നോക്ക് കാണാനും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കുന്നത്.

ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ ഒരു കുഞ്ഞാരാധകനാണ് സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്. തന്റെ പേര് വിളിച്ച് ഓടിയടുത്ത കുഞ്ഞാരാധകനെ താരം വാരിപ്പുണരുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിന് ശേഷം അവനെ താരം ടീം ബസിലേക്ക് കയറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിലെ സഹതാരങ്ങളെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്‌തു.

‘ദി CR7 ടൈംലൈന്‍’ എന്ന ആരാധക അക്കൗണ്ടിൽ നിന്നാണ് ട്വിറ്ററില്‍ ഈ വിഡിയോ പങ്കുവെച്ചത്. 235,000-ലധികം പേര്‍ കണ്ട വിഡിയോയ്ക്ക് 11,000-ലധികം ലൈക്കുകളും ലഭിച്ചു. “ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കൊച്ചുകുട്ടിയെ കെട്ടിപ്പിടിച്ച് മറ്റ് കളിക്കാരെ കാണിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ബസിൽ കയറ്റുന്നു. എന്തൊരു മനുഷ്യൻ” എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More: “എന്റെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാനില്ല, പന്തും രാഹുലും എന്റെ രാജ്യത്തിനായി കളിക്കുന്നവർ..”; കൈയടിയും പ്രശംസയും നേടി സഞ്‌ജുവിന്റെ പ്രതികരണം

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ബസ് മോള്‍ഡോവയുടെ തലസ്ഥാന നഗരമായ ചിസിനൗവില്‍ നിന്ന് പുറപ്പെടുമ്പോള്‍, റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്സി ധരിച്ച കൊച്ചുകുട്ടി സുരക്ഷയെ മറികടന്ന് ഇതിഹാസ ഫുട്‌ബോള്‍ താരത്തെ കാണാന്‍ ഓടി. പകരമായി റൊണാള്‍ഡോ കുട്ടിയെ കെട്ടിപ്പിടിച്ചു. തുടര്‍ന്ന് ഒരു പടി കൂടി മുന്നോട്ട് പോയി കുട്ടിയെ ടീം ബസിലേക്ക് കൊണ്ടുപോയി. വിഡിയോ വൈറലായതോടെ റൊണാള്‍ഡോയുടെ പ്രവൃത്തിയെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ.

Story Highlights: Cristiano ronaldo hugs a little fan