‘എന്നോടൊപ്പം ലോകം ചുറ്റുന്നതിനും നന്ദി..’- പ്രിയതമക്ക് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ
ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും മലയാള സിനിമാ വ്യവസായത്തിലെ ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ്, ഇരുവരും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പ്രിയതമയുടെ ജന്മദിനത്തിൽ മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടൻ.
“എന്റെ പ്രിയപ്പെട്ട ആം, ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു! ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസൻ ജന്മദിനങ്ങൾ ഇത് അടയാളപ്പെടുത്തുന്നു. എത്ര പെട്ടെന്നാണ് സമയം കടന്ന് പോകുന്നത് ? എനിക്ക് പ്രായമായി വരികയാണ്. നീ ഇന്നും ചെറുപ്പമായി തന്നെ നിൽക്കുന്നു.. ഞാൻ ഇല്ലാത്തപ്പോഴും ചുമതലകൾ ഭംഗിയായി നിറവേറ്റുന്നതിന് നന്ദി. നമ്മുടെ ജീവിതമെന്ന പുസ്തകത്തിൽ എനിക്കൊപ്പം നിന്ന് പുതിയ അധ്യായങ്ങൾ കുറിക്കുന്നതിന് നന്ദി. എന്നോടൊപ്പം ലോകം ചുറ്റുന്നതിനും നന്ദി. നിനക്ക് ഏറ്റവും മികച്ച പിറന്നാൾ ദിനം തന്നെ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. നീ ആഗ്രഹിക്കുന്നത് പോലെ, ലളിതവും മധുരിതവുമായ, പ്രിയപ്പെട്ടവരാൽ ചുറ്റപ്പെട്ട്…’ – ദുൽഖറിന്റെ കുറിപ്പ് ഇങ്ങനെ.
സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുൽഖർ സൽമാൻ വിവാഹിതനായിരുന്നു. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് ആയ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു. വിവാഹശേഷം 2012 ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് മറിയം അമീറ സല്മാന് എന്നാണ് പേര് നൽകിയത്. ഇപ്പോൾ മറിയവും മമ്മൂട്ടിയെയും ദുൽഖറിനെയും പോലെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
Story highlights- dulquer salmaan pens a sweet birthday note for his wife