ഐഎസ്എൽ മത്സരക്രമം പുറത്തു വന്നു; ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും
ഇത്തവണത്തെ ഐഎസ്എൽ സീസൺ ഒക്ടോബർ ഏഴിന് ആരംഭിക്കുകയാണ്. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസണിലെ മത്സരക്രമവും പുറത്തു വന്നിട്ടുണ്ട്.
ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങൾ
October 7, 2022 – Kerala Blasters FC vs East Bengal
October 16, 2022 – Kerala Blasters vs ATK Mohun Bagan
October 23, 2022 – Odisha vs Kerala Blasters
October 28, 2022 – Kerala Blasters vs Mumbai City
November 5, 2022 – North East United vs Kerala Blasters
November 13, 2022 – Kerala Blasters vs FC Goa
November 19, 2022 – Hyderabad vs Kerala Blasters
December 4, 2022 – Jamshedpur vs Kerala Blasters
December 11, 2022 – Kerala Blasters vs Bengaluru FC
December 19, 2022 – Chennaiyin vs Kerala Blasters
December 26, 2022 – Kerala Blasters vs Odisha FC
January 3, 2023 – Kerala Blasters vs Jamshedpur
January 8, 2023 – Mumbai City vs Kerala Blasters
January 22, 2023 – FC Goa vs Kerala Blasters
January 29, 2023 – Kerala Blasters vs North East
February 3, 2023 – East Bengal vs Kerala Blasters
February 7, 2023 – Kerala Blasters vs Chennaiyin
February 11, 2023 – Bengaluru FC vs Kerala Blasters
February 18, 2023 – ATK Mohun Bagan vs Kerala Blasters
February 26, 2023 – Kerala Blasters vs Hyderabad FC
Read More: ‘മഞ്ഞക്കുപ്പായത്തിലെ പുതിയ പോരാളി’; ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സിൽ
Story Highlights: Kerala blasters isl inauguration match against east bengal