“പോരുന്നോ എന്റെ കൂടേന്നല്ലേ..”; പാട്ടും ഡാൻസും തമാശകളുമായി കുട്ടി കലവറ വേദിയിൽ നാളെ ചതയ ദിനത്തിൽ ഓണാഘോഷം…

September 9, 2022

മലയാളത്തിലെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് കുട്ടി കലവറ സീനിയേഴ്സിൽ പങ്കെടുക്കുന്നത്. പാചകവും വാചകവും ഒത്തുചേർന്ന് മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയാണ് പരിപാടി. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ കുട്ടി കലവറയിലെ താരങ്ങൾ.

ഇപ്പോൾ കുട്ടി കലവറ വേദിയിൽ ഓണാഘോഷത്തിന് അരങ്ങൊരുങ്ങുകയാണ്. നാളെ ചതയ ദിനത്തിലാണ് വേദിയിലെ ഓണാഘോഷം. രുചിവേദിയിലെ മിന്നും താരങ്ങളും വിധികർത്താക്കളും അവതാരകൻ മിഥുനും ഒത്തുചേർന്ന് പ്രേക്ഷകർക്ക് വിഭവ സമൃദ്ധമായ ചിരി സദ്യ നൽകാനുള്ള ഒരുക്കത്തിലാണ്. നാളെ വൈകുന്നേരം 5 മണിക്കാണ് പ്രത്യേക എപ്പിസോഡ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്നത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും ഇപ്പോൾ കുട്ടി കലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ.

Read More: ചക്കപ്പഴത്തിൽ ഉപ്പും മുളകും; ചക്കപ്പഴം-ഉപ്പും മുളകും കുടുംബാംഗങ്ങൾ ഒരുമിച്ച് അവിട്ടം ദിനത്തിൽ പ്രേക്ഷകരിലേക്ക്…

സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

Story Highlights: Kutti kalavara seniors onam celebration