മഞ്ജു വാര്യരെ കറക്കിയ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് വാക്ക്; ലൂസിഫർ സെറ്റിലെ രസകരമായ സംഭവം പങ്കുവെച്ച് താരം

September 28, 2022

നടൻ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പരിജ്ഞാനം ഇതിന് മുൻപും പലപ്പോഴും സിനിമ ആരാധകർ ചർച്ച ചെയ്‌തിട്ടുള്ളതാണ്. ആളുകൾക്ക് പെട്ടെന്ന് പിടി കൊടുക്കാത്ത വാക്കുകൾ തന്റെ സംഭാഷണങ്ങളിലും എഴുത്തുകളിലും പൃഥ്വിരാജ് പലപ്പോഴും ഉപയോഗിക്കാറുണ്ട്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനം നിരവധി ട്രോളുകൾക്കും വിഷയമായിട്ടുണ്ട്. ഇതിൽ പല ട്രോളുകളും അദ്ദേഹം ആസ്വദിക്കാറുണ്ടെന്നും താരം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇപ്പോൾ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് തന്നെ കറക്കിയ രസകരമായ സന്ദർഭം ഓർത്തെടുക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. ഉത്രാടം നാളിൽ ഫ്‌ളവേഴ്‌സ് ഒരു കോടിയിലെ പ്രത്യേക അതിഥിയായി മഞ്ജുവെത്തിയ എപ്പിസോഡിലാണ് താരം ഈ സംഭവം പങ്കുവെച്ചത്.

ലൂസിഫറിന്റെ സെറ്റിലാണ് സംഭവം നടക്കുന്നത്. ഒരു സീൻ എടുക്കുന്നതിനിടയിൽ ഇൻക്രെടുലസായ ഒരു റിയാക്ഷൻ കൊടുക്കണം എന്ന് പൃഥ്വിരാജ് മഞ്ജുവിനോട് പറഞ്ഞു. എന്നാൽ ഇതിന്റെ അർത്ഥം തനിക്ക് മനസ്സിലായില്ലെന്നും പൃഥ്വിയോട് ചോദിച്ചുവെന്നും പറയുകയാണ് താരം. നിസ്സഹായയാവുക എന്നാണ് അതിന്റെ അർത്ഥമെന്ന് പൃഥ്വിരാജ് പറഞ്ഞു തന്നുവെന്നും താരം കൂട്ടിച്ചേർത്തു. വേദിയിൽ പൊട്ടിച്ചിരി പടർത്തിയ ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Read More: ‘എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ..’- നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന

അതേ സമയം ഉത്രാടം നാളിൽ മഞ്ജു വാര്യർ ഫ്‌ളവേഴ്‌സ് ഒരു കോടിയിലെ പ്രത്യേക അതിഥിയായി എത്തിയ എപ്പിസോഡ് വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. പ്രേക്ഷകർക്ക് ഹൃദ്യമായ ഒട്ടേറെ നിമിഷങ്ങൾക്ക് വേദി സാക്ഷ്യം വഹിച്ചിരുന്നു. വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന ഒട്ടേറെ കാര്യങ്ങൾ താരം അറിവിന്റെ വേദിയുടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

Story Highlights: Manju warrier about prithviraj’s english