സച്ചിൻ പഴയ സച്ചിൻ തന്നെ; ഷാർജ ക്രിക്കറ്റിലെ തകർപ്പൻ ഷോട്ടിനെ അനുസ്‌മരിപ്പിച്ച് വീണ്ടും സച്ചിന്റെ കൂറ്റൻ സിക്‌സർ

September 23, 2022

സച്ചിൻ പറത്തിയ ഒരു സിക്‌സറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. റോഡ് സേഫ്റ്റി സീരിസിൽ ഇന്ത്യൻ ലെജൻഡ്‌സും ഇംഗ്ലണ്ട് ലെജൻഡ്‌സും ഏറ്റുമുട്ടിയ മത്സരത്തിൽ ഒരു ചരിത്ര നിമിഷം ആവർത്തിക്കപ്പെടുകയായിരുന്നു. മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു സച്ചിൻ. 20 പന്തുകൾ മാത്രം നേരിട്ട സച്ചിൻ മൂന്ന് വീതം ബൗണ്ടറികളും സിക്‌സറുകളുമാണ് നേടിയത്.

മത്സരത്തിൽ സച്ചിൻ നേടിയ ഒരു കൂറ്റൻ സിക്‌സറാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാവിഷയം. 1998 ൽ സച്ചിൻ നേടിയ ഒരു വമ്പൻ സിക്‌സറുമായിട്ടാണ് ആരാധകർ സച്ചിന്റെ ഷോട്ടിനെ താരതമ്യം ചെയ്യുന്നത്. സച്ചിനെ അഭിനന്ദിക്കുന്ന ഒട്ടേറെ കമൻറ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. ഇത് വർഷം 1998 ആണോയെന്നാണ് ചില ആരാധകർ ചോദിക്കുന്നത്. മറ്റ് ചിലർ സച്ചിനെ അടുത്ത ടി 20 ലോകകപ്പിനുള്ള ടീമിലുൾപ്പെടുത്തണമെന്നാണ് പറയുന്നത്. തന്റെ പ്രതാപ കാലത്തെ പ്രകടനത്തെ ഓർമ്മിപ്പിക്കുന്ന ഒട്ടേറെ ഷോട്ടുകൾ സച്ചിൻ മത്സരത്തിൽ പുറത്തെടുത്തിരുന്നു.

Read More: “എന്റെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാനില്ല, പന്തും രാഹുലും എന്റെ രാജ്യത്തിനായി കളിക്കുന്നവർ..”; കൈയടിയും പ്രശംസയും നേടി സഞ്‌ജുവിന്റെ പ്രതികരണം

മത്സരത്തിൽ ഇന്ത്യ 40 റൺസിനാണ് വിജയം നേടിയത്. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്‌ടത്തിൽ 170 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 130 റൺസെടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു.

Read More: ഇന്ത്യൻ നായകനായി ജയിച്ചു തുടങ്ങി സഞ്‌ജു സാംസൺ; ആദ്യ മത്സരത്തിൽ ന്യൂസിലന്‍ഡ് എ യ്‌ക്കെതിരെ ഏഴ് വിക്കറ്റ് ജയം

Story Highlights: Sachin hits a huge six in road safety series