‘കമലദളത്തിന്റെ സെറ്റിലായിരുന്നു ഇങ്ങനെ കരഞ്ഞിട്ടുള്ളത്..’- ‘റോഷാക്ക്’ സെറ്റിൽ കണ്ണീരോടെ ബിന്ദു പണിക്കർ

October 20, 2022

‘കെട്ടിയോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോഷാക്ക്’. ത്രില്ലർ ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി വേറിട്ട ലുക്കിലെത്തുകയുമാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്. മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാ അനുഭവമാണ് റോഷാക്ക് സമ്മാനിച്ചത്. സിനിമയിൽ അമ്പരപ്പിച്ച താരങ്ങളുടെ പട്ടികയിൽ മുന്പന്തിയിലുണ്ട് നടി ബിന്ദു പണിക്കർ.

ബിന്ദു പണിക്കർ ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രശൈലിയായിരുന്നു ചിത്രത്തിലേത്. ഇപ്പോഴിതാ, സിനിമയുടെ സെറ്റിൽനിന്നും യാത്രപറയുമ്പോൾ കണ്ണീരണിയുന്ന ബിന്ദു പണിക്കരുടെ വിഡിയോ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുകയാണ്. മുൻപ് കമലദളം എന്ന സിനിമയുടെ സെറ്റിലായിരുന്നു ഇങ്ങനെ കരഞ്ഞിട്ടുള്ളതെന്നും അന്നായിരുന്നു അങ്ങനെ താമസിച്ചിരുന്ന വീടൊക്കെ നോക്കി കരഞ്ഞുകൊണ്ട് പോയതെന്നും അങ്ങനൊരു ഫീലാണ് ഇവിടെ നിന്ന് പോകുമ്പോൾ തോന്നുന്നതെന്നും ബിന്ദു പണിക്കർ പറയുന്നു.

Read also: തിങ്കളാഴ്ച്ചയ്ക്ക് പുതിയ അംഗീകാരം; ഏറ്റവും മോശം ദിവസമെന്ന് ഗിന്നസ് ലോക റെക്കോർഡ്

നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന സംശയാസ്പദമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘ഇബ്ലിസ്’, ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ സമീർ അബ്ദുൾ ആണ് ‘റോഷാക്കി’ന്റെ തിരക്കഥ ഒരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ എഡിറ്റിംഗ് വിഭാഗം കിരൺ ദാസാണ്. മിഥുൻ മുകുന്ദനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

Story highlights- bindhu panicker last day at rorschach set video