സ്‌ക്രീനിൽ ജയ കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞ് കുഞ്ഞുപീലി- വിഡിയോ

October 30, 2022

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം. ദർശന രാജേന്ദ്രനും ബേസിലും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. സിനിമയുടെ വിജയം ആഘോഷിക്കുന്ന അണിയറപ്രവർത്തകർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഹൃദ്യമായ ഒരു വിഡിയോയാണ്.

‘ഒരു സുഹൃത്ത് വാട്സ്ആപ്പ് ചെയ്ത വിഡിയോ ആണ്. സിനിമയുടെ ശുദ്ധമായ മാന്ത്രികത.. എനിക്ക് വാക്കുകളില്ല. വിപിൻ ദാസ്, ഇത് നിങ്ങൾക്കുള്ളതാണ്’- ബേസിൽ ജോസഫ് വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു. നടനും സംവിധായകനുമായ ആര്യന്റെയും എഴുത്തുകാരിയായ സൗമ്യയുടേയും മകൾ പീലിയാണ് വിഡിയോയിൽ ഉള്ളത്. സമൂഹമാധ്യമങ്ങളിൽ ആര്യൻ പങ്കുവയ്ക്കുന്ന വിഡിയോകളിലൂടെയും വിശേഷങ്ങളിലൂടെയും കുഞ്ഞുപീലിയും എല്ലാവർക്കും സുപരിചിതയാണ്.

സ്‌ക്രീനിൽ ദർശനയുടെ കഥാപാത്രമായ ജയ കരയുമ്പോൾ തിയേറ്ററിൽ പീലിയും വിങ്ങിപ്പൊട്ടുകയാണ്. അതോടൊപ്പം, ജയ ചിരിക്കുമ്പോൾ ആ സന്തോഷം അതേപടി പീലിയുടെ മുഖത്ത് വിരിയുന്നുണ്ട്. ആര്യൻ ആണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ദർശനയും വിഡിയോക്ക് കമന്റുമായി എത്തി.

Read Also: “ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു

ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ജയഭാരതി എന്ന ഇരുപത്തിരണ്ടുകാരിയുടെ വേഷമാണ് ദർശന അവതരിപ്പിക്കുന്നത്. വിപിൻ ദാസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം സ്ത്രീ കേന്ദ്രീകൃതമാണ്. പ്രധാന കഥാപാത്രങ്ങളായ ദർശന രാജേന്ദ്രനും ബേസിൽ ജോസഫും ജോഡികളായി എത്തുന്നു.

Story highlights-child cries watching jaya jaya jaya jaya hey