“പരിശീലകരോട് ബഹുമാനം മാത്രം..”; ടീമിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
ചെൽസിക്കെതിരെയുള്ള മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ടോട്ടനത്തിന് എതിരായ മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ടതിനെ തുടര്‍ന്നാണ് ക്രിസ്റ്റ്യാനോയ്ക്കെതിരെ നടപടിയുണ്ടായത്. യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗാണ് നടപടിയെടുത്തത്.
ടീമിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകരോടും സഹതാരങ്ങളോടും ബഹുമാനം മാത്രമാണുള്ളതെന്നും 20 വർഷത്തെ കരിയറിൽ അതിന് മാത്രം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പറയുകയാണ് താരം. എല്ലായ്പോഴും വരും തലമുറയ്ക്ക് വഴികാട്ടിയായി നിൽക്കാൻ ശ്രമിക്കാറുണ്ടെന്നും എന്നാൽ ചില സാഹചര്യങ്ങളിൽ സമ്മർദ്ദമേറുമ്പോൾ അതിന് കഴിയാറില്ലെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.
അതേ സമയം ക്ലബ് ഫുട്ബോളിൽ 700 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമായി മാറി ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ എവര്‍ട്ടണെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ ചരിത്രനേട്ടം കൈവരിച്ചത്. 934 മത്സരങ്ങളില്‍ നിന്നാണ് താരം 700 ഗോളുകള്‍ നേടിയത്. സ്പോര്‍ട്സ് ക്ലബിനായി അഞ്ചും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 144 ഗോളുകളും റൊണാള്‍ഡോ നേടി. 450 ഗോളുകളാണ് റയല്‍ മാഡ്രിഡിനായി നേടിയത്. യുവന്റസിനായി 101 ഗോളുകളും ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുണ്ട്.
Read More: ഇവരാകും സെമി ഫൈനലിസ്റ്റുകൾ; ടി 20 ലോകകപ്പിൽ സെമി ഫൈനലിലെത്തുന്ന ടീമുകളെ പ്രവചിച്ച് സച്ചിൻ ടെൻഡുൽക്കർ
അതേ സമയം കാൽപന്തുകളിയിലെ ചിര വൈരികളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണൽ മെസിയും. വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് ഇരു താരങ്ങളുടെയും അവസാനത്തേതാവും എന്നാണ് ആരാധകർ കരുതുന്നത്.
Story Highlights: Cristiano ronaldo opens up about being dropped from the team