“എല്ലാ തറവാട്ടിലും ഉണ്ടാവുമല്ലോ ആർക്കുമറിയാത്ത ചില രഹസ്യങ്ങൾ..”; ഭീതിയുണർത്തി കുമാരിയുടെ ട്രെയ്‌ലറെത്തി

October 23, 2022

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണം എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിർമൽ സഹദേവ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കുമാരി.’ ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എത്തിക്കുന്നത് പൃഥ്വിരാജ്, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ്. ഒരു മിത്തോളജിക്കൽ ഹൊറർ ചിത്രമായി ഒരുങ്ങുന്ന കുമാരി ഒക്ടോബർ 28 നാണ് തിയേറ്ററുകളിലെത്തുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുകയാണ്. ഭീതിയുണർത്തുന്ന കെട്ടുകഥകളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഷൈൻ ടോം ചാക്കോയും സുരഭി ലക്ഷ്‌മിയും ഏറെ നിഗൂഢത ഉണർത്തുന്ന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് കുമാരി പറയുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും മോഷൻ പോസ്റ്ററുമൊക്കെ ഏറെ പ്രശംസ നേടിയിരുന്നു. പുരാണങ്ങളുടെ പശ്ചാത്തലമുള്ള വ്യത്യസ്‌തമായ ഒരു ഹൊറർ സിനിമ ഒരുക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത്.

Read More: ദേശീയ ഗാനം ആലപിച്ച് വികാരഭരിതനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ-വിഡിയോ

സഹനിർമ്മാതാവ് കൂടിയായ ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ഡിസൈൻ ഓൾഡ് മംഗ്‌സ്.

Story Highlights: Kumari trailer released