ക്യാൻസറിനെ തുടർന്ന് ഒരു കണ്ണ് നീക്കം ചെയ്തു; പകരം ഫ്ലാഷ് ലൈറ്റ് പിടിപ്പിച്ച് യുവാവ്- വിഡിയോ

October 27, 2022

വൈവിധ്യമാർന്ന കാഴ്ചകളാൽ സമ്പന്നമാണ് സമൂഹമാധ്യമങ്ങൾ. അവിശ്വസനീയമെന്നു തോന്നുന്ന കാര്യങ്ങൾ ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ചിലത് കൗതുകം സമ്മാനിക്കുമ്പോൾ, ചിലത് ആശങ്കയാണ് പകരുക. ഇപ്പോഴിതാ, കേൾക്കുമ്പോൾ അമ്പരപ്പ് നൽകുന്ന ഒരു സംഭവമാണ് ശ്രദ്ധനേടുന്നത്. ഒരാൾ തന്റെ കണ്ണ് ഫ്ളാഷ്‌ലൈറ്റാക്കി മാറ്റി. ഞെട്ടണ്ട..സത്യമാണ്!

ക്യാൻസർ ബാധിച്ച് ഒരു യുവാവിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. നഷ്ടമായിട്ടും അതിൽ നിന്ന് എന്തെങ്കിലും പ്രയോജനം നേടാൻ അയാൾ ആഗ്രഹിച്ചു.അങ്ങനെയാണ് നഷ്ടമായ കണ്ണിന്റെ സ്ഥാനത്ത് യുവാവ് ഫ്ളാഷ്‌ലൈറ്റ് പിടിപ്പിച്ചത്.

ബ്രയാൻ സ്റ്റാൻലി എന്നയാളാണ് ഇപ്പോൾ വൈറലായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സൈബർഗ് ഐ മേക്കർ, പ്രോട്ടോടൈപ്പ് മെഷിനിസ്റ്റ് എന്നിങ്ങനെയാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ക്യാൻസർ ബാധിച്ചപ്പോൾ താൻ ഒരു ഫ്ലാഷ്‌ലൈറ്റായി മാറിയെന്ന് ബ്രയാൻ വിഡിയോയിൽ പറയുന്നു. കണ്ണിനെ പ്രകാശമായി മാറ്റി. അദ്ദേഹം ആ ഫ്ലാഷ്ലൈറ്റിനെ സ്കൾ ലൈറ്റ് എന്ന് വിളിക്കുകയും പ്രവർത്തിക്കുന്ന വിധം പ്രകടിപ്പിക്കുകയും ചെയ്തു.

Read Also: അഞ്ചുവർഷം കഴിഞ്ഞുമതി കല്യാണം എന്ന് പറഞ്ഞ ആളെ അഞ്ചുമാസംകൊണ്ട് സെറ്റാക്കി- വിദേശിയെ വിവാഹംകഴിച്ച കഥപറഞ്ഞ് അഭി മുരളി

കണ്ണിനെ വെളിച്ചത്തിൽ നിന്ന് സംരക്ഷിക്കുന്ന കാര്യങ്ങളും ഉണ്ട്. ഇതിന്റെ ബാറ്ററി ലൈഫ് 20 മണിക്കൂറാണ്. എല്ലാ പവർ സോഴ്‌സും ഹാർഡ്‌വെയറും പ്രോസ്തെറ്റിക് കണ്ണിനുള്ളിൽ സുരക്ഷിതമായി അടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി താൻ ഇത് ഉപയോഗിക്കുന്നുണ്ടെന്നും സ്റ്റാൻലി അറിയിച്ചു.

Story highlights- man turned his eye into a flashlight